ആഗോളതലത്തില്‍ അനാവശ്യമായി ഇന്ത്യയ്‌ക്കെതിരേ ശബ്ദമുയര്‍ത്തിയ മലേഷ്യയെ വെറുതേ വിടില്ലെന്നുറച്ച് ഇന്ത്യ. മലേഷ്യയ്‌ക്കെതിരേ കൂടുതല്‍ ശക്തമായ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകും.. മലേഷ്യയില്‍ നിന്നുള്ള പാമോയില്‍ ഇറക്കുമതി നിയന്ത്രിക്കാന്‍ തീരുമാനമെടുത്തതിനു പുറമേയാണ് മലേഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന മറ്റു ചില ഉല്‍പ്പന്നങ്ങളും നിയന്ത്രിക്കാന്‍ നാം തീരുമാനിച്ചത്.
മലേഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന മൈക്രോപ്രൊസസറുകള്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്താന്‍ അതാത് മന്ത്രാലയങ്ങള്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് മാദ്ധ്യമ റിപ്പോര്‍ട്ട്.
മലേഷ്യയില്‍ നിന്നുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ പരിശോധിക്കാനും ഗുണമേന്മയുള്ളതാണോ എന്ന് ഉറപ്പിക്കാനും കസ്റ്റംസ് ഉദ്യോഗസ്ഥരേയും അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഇലക്ട്രോണിക് ഉല്‍പ്പന്ന ഇറക്കുമതി കൂടി നിയന്ത്രണത്തിലാവുന്നതോടെ മലേഷ്യന്‍ സമ്പദ് വ്യവസ്ഥയില്‍ കാര്യമായ ആഘാതമുണ്ടാക്കാന്‍ ഇന്ത്യക്കാവും.
ഈയിടെയായി കാശ്മീരിന്റെ കാര്യത്തില്‍ മലേഷ്യന്‍ പ്രധാനമന്ത്രിയുള്‍പ്പെടെ ഇന്ത്യക്കെതിരേ നീങ്ങിക്കൊണ്ടിരിയ്ക്കുകയായിരുന്നു. ആര്‍ട്ടിക്കില്‍ 370 എടുത്തുകളഞ്ഞതിനെതിരെ മലേഷ്യന്‍ പ്രധാനമന്ത്രി പരസ്യമായി ശബ്ദമുയര്‍ത്തിയത് ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടുന്നതിനു തുല്യമായിരുന്നു. മാത്രവുമല്ല, ഇന്ത്യക്കെതിരേ മുസ്ലിം രാജ്യങ്ങളെ കൂട്ടിയോജിപ്പിക്കാനും മലേഷ്യയാണ് കുറെനാളാ!യി മുന്നില്‍ നിന്ന് കളിക്കുന്നത്. മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ് ഈയിടെ ഇന്ത്യ കാശ്മീരിനെ ആക്രമിച്ചു കീഴടക്കി വച്ചിരിയ്ക്കുകയാണെന്നാണ് പറഞ്ഞത്.
ഇന്ത്യന്‍ ആഭ്യന്തരകാര്യങ്ങളില്‍ അനാവശ്യ അഭിപ്രായപ്രകടനം നടത്തുന്ന, ഭീകരതയ്ക്ക് വളം വച്ചുകൊടുക്കുന്ന മലേഷ്യയ്ക്ക് കിട്ടിയ ആദ്യ ആഘാതം ഇന്ത്യ അവരുടെ പാമോയില്‍ ഇറക്കുമതി നിരോധിച്ചതായിരുന്നു. മലേഷ്യയ്ക്ക് പകരം ഇന്തോനേഷ്യയില്‍ നിന്ന് പാമോയില്‍ വാങ്ങാന്‍ ഇന്ത്യന്‍ വ്യാപാരികളും ഇറക്കുമതിക്കാരും തീരുമാനിയ്ക്കുകയും ചെയ്തു. മലേഷ്യയുടെ മൊത്തം കയറ്റുമതിയുടെ 4.5 ശതമാനവും പാമോയിലാണ്. ഇന്ത്യ വാങ്ങാതായാന്‍ മലേഷ്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് കനത്ത ആഘാതമാകും ഉണ്ടാവുക. മലേഷ്യന്‍ പാമോയിലിന്റെ വില കുത്തനെ ഇടിയുകയും ചെയ്യും
Discussion about this post