‘കേന്ദ്രമാനവവിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനിയോട് അടുത്ത അധ്യയനവര്‍ഷം മുതല്‍ തന്നെ പാലക്കാട് ഐ.ഐ.ടി. ആരംഭിക്കാന്‍ നടപടി ഉണ്ടാവണമെന്ന് അഭ്യര്‍ഥിച്ചു. മികച്ച താല്ക്കാ ലിക സൗകര്യം ഒരുക്കാന്‍ മന്ത്രിയുടെ മറുപടി. സൌകര്യങ്ങള്‍ ഒരുക്കാമെന്ന് വാക്ക് കൊടുത്തപ്പോള്‍ എങ്കില്‍ ഈ വര്‍ഷം തന്നെ ആരംഭിക്കാമെന്ന് മന്ത്രി. ഞാന്‍ നല്കുന്ന വാക്കായി മണ്ഡലത്തില്‍ പോയി ധൈര്യമായി പ്രഖ്യാപിച്ചോളൂ എന്നായിരുന്നു സ്മൃതി ഇറാനി പറഞ്ഞത്. തുടര്‍ന്ന്! ഒരേസമയം ഭൂമി ഏറ്റെടുക്കാനും താല്‍ക്കാലിക ക്യാമ്പസ് ഒരുക്കാനുമുള്ള പരിശ്രമങ്ങള്‍. രണ്ടും സുഗമമായി മുന്നോട്ട് പോയി. ചുരുങ്ങിയ സമയം കൊണ്ട് അത്ഭുതകരമായ വേഗത്തില്‍ അഹല്യയില്‍ മികച്ച ക്യാമ്പസൊരുങ്ങി.
കേരളത്തിന്റെ ചിരകാല സ്വപ്നമായ പാലക്കാട് ഐഐടി താല്‍ക്കാലിക സംവിധാനത്തിലെങ്കിലും ഈ വര്‍ഷം തന്നെ ആരംഭിക്കാനായതിന്റെ സന്തോഷത്തിലാണ് പാലക്കാട് എം.പി എം,ബി രാജേഷ്. 2009 മുതല്‍ പദ്ധതിയ്ക്കായി നടത്തിയ പരിശ്രമങ്ങള്‍ തന്റെ ഫേസ് ബുക്കില്‍ എണ്ണിയെണ്ണി പറയുന്ന രാജേഷ് എന്‍ഡിഎ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കാണിച്ച പരിഗണനയും എടുത്തു പറയുന്നുണ്ട്.
‘കേന്ദ്രമാനവവിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനിയോട് അടുത്ത അധ്യയനവര്‍ഷം മുതല്‍ തന്നെ പാലക്കാട് ഐ.ഐ.ടി. ആരംഭിക്കാന്‍ നടപടി ഉണ്ടാവണമെന്ന് അഭ്യര്‍ഥിച്ചു. മികച്ച താല്ക്കാ ലിക സൗകര്യം ഒരുക്കാന്‍ മന്ത്രിയുടെ മറുപടി. സൌകര്യങ്ങള്‍ ഒരുക്കാമെന്ന് വാക്ക് കൊടുത്തപ്പോള്‍ എങ്കില്‍ ഈ വര്‍ഷം തന്നെ ആരംഭിക്കാമെന്ന് മന്ത്രി. ഞാന്‍ നല്കുന്ന വാക്കായി മണ്ഡലത്തില്‍ പോയി ധൈര്യമായി പ്രഖ്യാപിച്ചോളൂ എന്നായിരുന്നു സ്മൃതി ഇറാനി പറഞ്ഞത്. തുടര്‍ന്ന്! ഒരേസമയം ഭൂമി ഏറ്റെടുക്കാനും താല്‍ക്കാലിക ക്യാമ്പസ് ഒരുക്കാനുമുള്ള പരിശ്രമങ്ങള്‍. രണ്ടും സുഗമമായി മുന്നോട്ട് പോയി. ചുരുങ്ങിയ സമയം കൊണ്ട് അത്ഭുതകരമായ വേഗത്തില്‍ അഹല്യയില്‍ മികച്ച ക്യാമ്പസൊരുങ്ങി.’-എന്നിങ്ങനെയാണ് എംബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്. യുപിഎ ഭരണകാലത്ത് പദ്ധതിയ്ക്കായി നടത്തിയ ശ്രമങ്ങള്‍ ഫലവത്തായില്ലെന്നും രാജേഷ് പറയുന്നു.
അതേസമയം സ്മൃതി ഇറാനി നല്കിയ ഉറപ്പ് യാഥാര്‍ത്ഥ്യമായെന്ന് സമ്മതിക്കുമ്പോഴും മന്ത്രിയ്ക്ക് നന്ദി പ്രകടിപ്പിക്കാന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ രാജേഷ് തയ്യാറായിട്ടില്ല. അതേസമയം പദ്ധതിയ്ക്കായി സഹായം നല്കി ക്രിസ് ഗോപാലകൃഷ്ണനും ഐഐടി ഡയറക്ടര്‍ ഡോ.സുനില്‍കുമാറിനും എംപി നന്ദി പ്രകാശിപ്പിക്കുന്നുണ്ട്
ഫേസ്ബുക്ക് പോസ്റ്റ് വായിക്കുക-
• സഫലമാകുന്ന സ്വപ്നം- …
Posted by M.B. Rajesh on Sunday, August 2, 2015
Discussion about this post