രാജ്യം 72-ാമത് കരസേന ദിനം ആഘോഷിക്കുമ്പോൾ, ജമ്മു കശ്മീരിലെ ഗർഭിണിയായ ഒരു സ്ത്രീയെ സഹായിക്കാൻ കനത്ത മഞ്ഞുവീഴ്ച്ച വകവെക്കാതെ ഗർഭിണിയായ സ്ത്രീയെയും ചുമന്ന് നാലുമണിക്കൂർ നടന്ന് അവരെ ആശുപത്രിയിലെത്തിച്ച ഇന്ത്യൻ സൈനികർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രശംസ.
കശ്മീർ താഴ്‌വരയിൽ കനത്ത മഞ്ഞുവീഴ്ചയിലൂടെ ഷമീമയെന്ന ഗർഭിണിയായ സ്ത്രീയെ സ്ട്രെച്ചറിൽ കയറ്റുന്ന ജവാൻമാരുടെ വീഡിയോ ബുധനാഴ്ച ചൈനാർ കോർപ്സ് – ഇന്ത്യൻ ആർമി ട്വീറ്റ് ചെയ്തിരുന്നു. വീഡിയോ വൈറലാകുകയും ചെയ്തു.അതോടെ, ബുധനാഴ്ച (ജനുവരി 15) പ്രധാനമന്ത്രി മോദി തന്റെ അക്കൗണ്ടിൽ വീഡിയോ റീട്വീറ്റ് ചെയ്യുകയും യുവതിയെ സഹായിച്ചതിന് സൈനികരെ പ്രശംസിക്കുകയും ചെയ്തു.
“നമ്മുടെ സൈന്യം അതിന്റെ വീര്യത്തിനും പ്രൊഫഷണലിസത്തിനും പേരുകേട്ടതാണ്. സേന,അതിന്റെ മാനുഷിക മനോഭാവത്തിനും ബഹുമാനിക്കപ്പെടുന്നു. ആളുകൾക്ക് സഹായം ആവശ്യമുള്ളപ്പോഴെല്ലാം, ഞങ്ങളുടെ സൈന്യം അവസരത്തിനൊത്തുയർന്ന് സാധ്യമായതെല്ലാം ചെയ്തു. ഷമീമയുടെയും അവളുടെ കുട്ടിയുടെയും ആരോഗ്യത്തിന് വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു, ” എന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
Discussion about this post