തിരുവനന്തപുരം: തദ്ദേശവാര്‍ഡുകളുടെ എണ്ണം കൂട്ടുന്ന ഓര്‍ഡിനന്‍സില്‍ ഒപ്പിടാന്‍ വിസമ്മതിച്ച ഗവര്‍ണറുടെ നടപടിയെ സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്. ഒരു സീറ്റ് വര്‍ദ്ധിപ്പിക്കാനെന്ന പേരില്‍ ചുളുവില്‍ വാര്‍ഡുകള്‍ മാനദണ്ഡം മറികടന്ന് തങ്ങള്‍ക്കനുകൂലമാക്കാനുള്ള നിഗൂഡനീക്കമാണ് സര്‍ക്കാര്‍ നടത്തിയതെന്ന് കെ സുരേന്ദ്രന് ഫേസ്ബുക്കില്‍ കുറിച്ചു.
ഓര്‍ഡിനന്‍സില്‍ ഒപ്പിടാനാകില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മന്ത്രി എസി മൊയ്തീനെ അറിയിക്കുകയായിരുന്നു. ഓര്‍ഡിനന്‍സിന്റെ ആവശ്യമെന്തെന്നും ഇത്തരം വിഷയങ്ങള്‍ നിയമസഭയില്‍ കൊണ്ടുവന്ന് നിയമമാക്കണമെന്നുമായിരുന്നു ഗവര്‍ണറുടെ മറുപടി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കാന്‍ നിയമസഭ ചേര്‍ന്നല്ലോയെന്നും അദ്ദേഹം ചോദിച്ചു.
കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിങ്ങനെ:
ഗവർണ്ണറുടെ നടപടി സ്വാഗതാർഹം. ഒരു സീറ്റ് വർദ്ധിപ്പിക്കാനെന്ന പേരിൽ ചുളുവിൽ വാർഡുകൾ മാനദണ്ഡം മറികടന്ന് തങ്ങൾക്കനുകൂലമാക്കാനുള്ള നിഗൂഡനീക്കമാണ് സർക്കാർ നടത്തിയത്.
https://www.facebook.com/KSurendranOfficial/posts/2747766285307990?__xts__%5B0%5D=68.ARCKazypqyCzIOrHZ6agDwbIIRiVVd-VSyMcv_l3vbL_mayXN-Ul271_RNX5zrMa0fC1sMGj1j7WiEh1e1TjKGRx_g4pe6Smya_cqNSSpQXqjP0WDXrD0WI9g1dmYEfkvZRv5Q1vMpfW7E_ljlCuvhYChkSiisuzlHRdIMQGb3fm9-dCw_RUUfjseDahGz-Feq2UFm259IcucXR5jAq_K4-LCh42dQooukFO57_-oJBdGgAW7iQmOuB4MLPT-BtNZLlk9hUSvoKsioXZbdC1LGEDflRZqPhDLvBR8IDii_Xu9N9jMd1qVqvSbDzQDWikwB6xcYHh5Wf0XiplteS5kw&__tn__=-R
Discussion about this post