ഇന്ത്യയെ ചോദ്യം ചെയ്യുന്ന രാഷ്ട്രങ്ങളോട് സമാനമായ മറു ചോദ്യങ്ങളുന്നയിച്ചു കൊണ്ട് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ.ബുധനാഴ്ച ,റെയ്‌സിന ഡയലോഗ്സ് പരിപാടിയിൽ പങ്കെടുത്തു പ്രസംഗിക്കവെയാണ് ജയശങ്കർ മറ്റുരാഷ്ട്രങ്ങളോട് ചോദ്യങ്ങളുന്നയിച്ചത്. തീവ്രവാദം,വിഘടനവാദം എന്നിവ പോലുള്ള പ്രശ്നങ്ങളെ തങ്ങൾക്ക് അഭിമുഖീകരിക്കേണ്ടി വന്നപ്പോൾ ഇന്ന് ഇന്ത്യയ്ക്ക് നേരെ ചോദ്യമുയർത്തുന്ന രാഷ്ട്രങ്ങളുടെ നിലപാടുകളെന്തായിരുന്നു എന്ന് കൂടി പരിശോധിക്കുന്നത് നന്നായിരിക്കുമെന്ന് ജയശങ്കർ വേദിയിൽ തുറന്നടിച്ചു.
തലമുറകളായി ആഗോളരാഷ്ട്രങ്ങൾ ഒരുപോലെ അനുഭവിക്കുന്ന പ്രശ്നങ്ങളാണ് വിഘടനവാദം കുടിയേറ്റം,തീവ്രവാദം എന്നിവ.
“പിന്നെ നമ്മൾ എന്താണ് ചെയ്യേണ്ടത്.? തലമുറകളായുള്ള പ്രശ്നങ്ങളോട് കൂടി ഭരണമേറ്റെടുക്കുക, അവയെ അവഗണിക്കുന്ന സമീപനമെടുത്തു കൊണ്ട് സങ്കീർണ്ണമാകത്തക്ക വിധം വളരാൻ അവയെ അനുവദിക്കുക എന്നിട്ട് കാലാവധിപൂർത്തിയാക്കുക എന്നതാണോ ? എന്നാൽ അല്ല !, അങ്ങനത്തെ പ്രശ്നങ്ങൾ ഈ സർക്കാർ പരിഗണിക്കും ,പരിഹരിക്കും, വരും തലമുറയ്ക്ക് പ്രശ്നങ്ങൾ കുറഞ്ഞൊരു രാഷ്ട്രത്തെ നയിക്കാനുള്ള അവസരം അങ്ങനെ നൽകും ” എന്നും ജയശങ്കർ വ്യക്തമാക്കി.
Discussion about this post