സ്വാതന്ത്ര്യസമര സേനാനി വി.ഡി സവർക്കറുടെ ചിത്രമുള്ള നോട്ട്ബുക്കുകൾ കുട്ടികൾക്ക് വിതരണം ചെയ്യാൻ ഒരു സർക്കാരിതര സംഘടനയെ (എൻജിഒ) അനുവദിച്ചതിന് മധ്യപ്രദേശിലെ സർക്കാർ ഹൈസ്കൂൾ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു.സ്കൂൾ പ്രിൻസിപ്പൽ ആർ.എൻ കെരാവത്തിനെതിരെയാണ് മധ്യപ്രദേശ് സർക്കാരിന്റെ ഈ നടപടി.
വീർ സവർക്കർ ജനഹിതാർത്ഥ സമിതി എന്ന എൻജിഒ, നവംബർ 4 ന് രത്‌ലാം ജില്ലയിലെ മാൽവാസ പ്രദേശത്തെ സർക്കാർ ഹൈസ്‌കൂളിൽ 9, 10 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കിടയിൽ 500 നോട്ട്ബുക്കുകൾ സൗജന്യമായി വിതരണം ചെയ്തിരുന്നു.കെരാവത്തിന്റെ അനുമതിയോടെ വിതരണം ചെയ്ത പുസ്തകങ്ങളിൽ, വി.ഡി സവർക്കറുടെ ഫോട്ടോയും ജീവിതകഥയും കവർ പേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ഇതാണ് കോൺഗ്രസ്സ് ഭരിക്കുന്ന മധ്യപ്രദേശ് ഗവണ്മെന്റിനെ ചൊടിപ്പിച്ചത്.
പുസ്തക വിതരണത്തിന്റെ ഫോട്ടോകൾ സംഘടന സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തപ്പോഴാണ് ഇക്കാര്യം പുറത്തുവന്നത്.കോൺഗ്രസിന്റെ ഒരു ആരാധക സംഘം ഭോപ്പാലിലെ പാർട്ടിയുടെ ഐടി സെല്ലിന് മുന്നറിയിപ്പ് നൽകി, തുടർന്ന് കോൺഗ്രസ് പ്രവർത്തകർ രത്‌ലാം കളക്ടർക്ക് പരാതി നൽകുകയായിരുന്നു. ഇതേത്തുടർന്നാണ് അധ്യാപകനെതിരെ നടപടിയുണ്ടായത്.വി.ഡി സവർക്കറിനോടുള്ള കോൺഗ്രസ് സർക്കാരിന്റെ വിദ്വേഷമാണ് അവരെക്കൊണ്ടിത് ചെയ്യിപ്പിക്കുന്നതെന്നും പ്രശസ്തനായൊരു അധ്യാപകനോട് ഇങ്ങനെ ചെയ്യുന്നത് അതീവ ദുഖമാണുണ്ടാക്കുന്നതെന്നും മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ വെളിപ്പെടുത്തി.
മികച്ചൊരു അധ്യാപകനായ സ്കൂൾ പ്രിൻസിപ്പൽ ആർ എൻ കെരാവത്ത്, രാഷ്ട്രപതിയുടെ അവാർഡ് ജേതാവ് കൂടിയാണ്.
Discussion about this post