തിരുവനന്തപുരം: സുപ്രിം കോടതിയെ സമീപിക്കുന്നത് ഗവർണറെ അറിയിക്കണമെന്ന് ചട്ടത്തിലുണ്ടെന്ന് സമ്മതിച്ച് നിയമമന്ത്രി എ കെ ബാലൻ. കേന്ദ്രവുമായി ഏറ്റുമുട്ടല്‍ ഉള്ള വിഷയമാണെങ്കില്‍ ഗവര്‍ണറെ അറിയിക്കണമെന്നാണ് ബിസിനസ് റൂളിലെ ചട്ടം.ഇത് പ്രകരം ഗവര്‍ണറെ ഇക്കാര്യം ധരിപ്പിക്കുന്നത് സംബന്ധിച്ച് നിയമോപദേശം നല്‍കും. ഇതിന് ശേഷം മറുപടി നല്‍കും. എന്നാല്‍ അനുമതി വാങ്ങേണ്ട കാര്യമില്ല എന്നും ചട്ടത്തിലുണ്ടെന്ന് മന്ത്രി പറയുന്നു.
ഇടതോടെ ഗവര്‍ണറെ അറിയിക്കാത്തതില്‍ വീഴ്ച സംഭവിച്ചുവെന്ന് പരോക്ഷമായി സമ്മതിക്കുകയാണ് മന്ത്രി. ഇക്കാര്യം തന്നെയാണ് ഇന്നലെ ഗവര്‍ണര്‍ ചൂണ്ടിക്കാട്ടിയതും. ഇതോടെ അധികം വിവാദത്തിലേക്ക് പോകാതെ തലയൂരാനാണ് സര്‍ക്കാര്‍ നീക്കം.
ഗവര്‍ണറുമായി ഏറ്റുമുട്ടലിനില്ല എന്ന് പരസ്യമായ സമ്മതിച്ച് രക്ഷപ്പെടാനുള്ള നീക്കമാണ് ഇപ്പോള്‍ സര്‍ക്കാര്‍ നടത്തുന്നത്. കേസ് നല്‍കുന്നത് അറിയിക്കാത്തത്് മനപൂര്‍വ്വമല്ലാത്ത വീഴ്ചയാണ് എന്ന് അറിയിക്കാനുള്ള സാധ്യതയാണ് ഇനി മുന്നിലുള്ളത് എന്നാല്‍ തന്നെ ഇക്കാര്യങ്ങള്‍ അറിയിക്കാത്തത് മുഖ്യമന്ത്രിയുടെ മാത്രം വീഴ്ചയാണെന്ന് ഗവര്‍ണര്‍ ഇന്നലെ പരസ്യ പ്രസ്താവന നടത്തിയിരുന്നു.
സര്‍ക്കാര്‍ തോറ്റു, ഗവര്‍ണര്‍ ജയിച്ചു: മുഖ്യമന്ത്രിയ്ക്ക് വീഴ്ച പറ്റിയെന്ന് പരോക്ഷമായി സമ്മതിച്ച് എ.കെ ബാലന്, സുപ്രിം കോടതിയെ സമീപിക്കുന്ന കാര്യം ഗവര്‍ണറെ അറിയിക്കണമെന്ന് ചട്ടത്തിലുണ്ടെന്ന് നിയമമന്ത്രി, നിയമ വിദഗ്ധരുമായി കൂടിയാലോചിച്ച് സര്‍ക്കാര്‍ വിശദീകരണം നല്‍കും
വിഷയത്തിൽ നിയമവിദഗ്ദരുമായി ആലോചിച്ച് ഗവർണർക്ക് മറുപടി നൽകും. ഗവർണറുടെ തെറ്റിദ്ധാരണ നീക്കും. ഗവർണറുമായി ഏറ്റുമുട്ടലിനില്ലെന്നും എ കെ ബാലൻ വ്യക്തമാക്കി.
Discussion about this post