ഇറാനിൽ സംഭവിച്ച വിമാനാപകടത്തിൽ കൊല്ലപ്പെട്ട കനേഡിയൻ പൗരന്മാരുടെയും സ്ഥിര താമസക്കാരുടെയും (PR) കുടുംബങ്ങൾക്ക് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ 25,000 ഡോളർ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു.”ഞാൻ വ്യക്തമായി പറയുന്നതെന്തെന്നാൽ, ഈ ദുരന്തം സംഭവിച്ച കുടുംബങ്ങൾക്ക് ഇറാൻ നഷ്ടപരിഹാരം നൽകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.പക്ഷെ, ഞാൻ അവരെ (കുടുംബങ്ങളെ) സന്ദർശിച്ചിരുന്നു. അവർക്ക് ആഴ്ചകൾ കാത്തിരിക്കാനാവില്ല.അവർക്ക് ഇപ്പോഴാണ് പ്രധാനമായും പിന്തുണയാവശ്യം ” എന്ന് ഒട്ടാവയിൽ നടന്നൊരു വാർത്താ സമ്മേളനത്തിൽ ട്രൂഡോ പറഞ്ഞു.
ഇക്കഴിഞ്ഞ ജനുവരി എട്ടിന്, ടെഹ്‌റാനിൽ നിന്ന് ഉക്രേനിയൻ തലസ്ഥാനമായ കീവിലേക്ക് പുറപ്പെട്ട ഉക്രെയ്ൻ ഇന്റർനാഷണൽ എയർലൈൻസിന്റെ ബോയിംഗ് 737 ജെറ്റ്, പറന്നുയർന്ന് മിനിറ്റുകൾക്കകം റഡാറിൽ നിന്ന് അപ്രത്യക്ഷമായിരുന്നു. ദിവസങ്ങൾക്കു ശേഷം, യാത്രാവിമാനത്തെ ശത്രുവിമാനമെന്നു തെറ്റിദ്ധരിച്ച് അബദ്ധത്തിൽ മിസൈലുകൾ ഉപയോഗിച്ച് വെടിവെച്ചിട്ടതാണെന്ന് ഇറാൻ സമ്മതിക്കുകയാണുണ്ടായത്. വിമാനത്തിൽ ഏറ്റവുമധികമുണ്ടായിരുന്നത് കനേഡിയൻ പൗരന്മാരായിരുന്നു.
Discussion about this post