ലെബനനിൽ ജനക്കൂട്ടത്തിന്റെ പ്രതിഷേധം അക്രമാസക്തമായി. രാജ്യത്തിൻറെ പൊതുകടം വർധിക്കുന്നതിനെതിരേ ജനങ്ങൾ നടത്തിയ വൻ പ്രതിഷേധത്തിനിടയിലാണ് ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ അക്രമം പൊട്ടിപ്പുറപ്പെട്ടത്.
ഏകദേശം 87 ബില്യൺ ഡോളറിന്റെ കടബാധ്യത നിലവിൽ ലെബനനുണ്ട്. ഇത് ജിഡിപിയുടെ 150 ശതമാനത്തിലധികം വരും. ലെബനന്റെ കുതിച്ചുയരുന്ന കടത്തിനെതിരായാണ് ജനക്കൂട്ടം ബെയ്‌റൂട്ടിലെ തെരുവിലിറങ്ങിയത്.
പ്രകോപിതരായ ജനക്കൂട്ടത്തെ കണ്ണീർ വാതകവും ജലപീരങ്കിയും ഉപയോഗിച്ച് നിയന്ത്രിക്കാൻ പോലീസ് പാടുപെടുന്ന അവസ്ഥയിൽ, പ്രസിഡന്റ് മിഷേൽ എയോൺ സൈന്യത്തോട് ഇടപെടാൻ ആവശ്യപ്പെട്ടിട്ടുണ്ട്.നഗരത്തിൽ പ്രതിഷേധക്കാരും സുരക്ഷാ സേനയും തമ്മിൽ കടുത്ത സംഘട്ടനങ്ങൾ ഉണ്ടായ അവസ്ഥയിലാണ് ബെയ്‌റൂട്ടിലെ തെരുവുകളിൽ സമാധാനവും ക്രമസമാധാനവും പുന:സ്ഥാപിക്കാൻ ലെബനീസ് പ്രസിഡന്റ് ദേശീയ സൈന്യത്തോട് ആവശ്യപ്പെട്ടത്.













Discussion about this post