ഡൽഹി: കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി വീണ്ടും കുരുക്കിൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമർശത്തിൽ ഹാജരാകണമെന്ന് കാണിച്ച് റാഞ്ചി കോടതിയാണ് സമൻസ് അയച്ചിരിക്കുന്നത്. ‘മോദി കള്ളനാണ്‘ എന്ന രാഹുലിന്റെ പരാമർശത്തിനെതിരെയാണ് കേസ്. ഫെബ്രുവരി 22ന് ഹാജരാകാനാണ് കോടതി രാഹുലിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് 2019 മാർച്ച് 23ന് രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിലാണ് നടപടി. നീരവ് മോദിയും ലളിത് മോദിയുമായി ബന്ധപ്പെടുത്തി പ്രധാനമന്ത്രിയുടെ പേര് പരാമർശിച്ച രാഹുൽ, കള്ളന്മാർക്കെല്ലാം മോദിയെന്നാണ് പേരെന്ന തരത്തിൽ പ്രസംഗിച്ചിരുന്നു. തുടർന്ന് ഭോപ്പാലിലെ ഒരു കോടതിയിൽ പ്രദീപ് മോദി എന്ന വ്യക്തി പരാതി നൽകുകയായിരുന്നു. സാമുദായികമായി അപമാനിച്ചു എന്ന് കാട്ടിയായിരുന്നു പരാതി.
എന്നാൽ സംഭവത്തെ ന്യായീകരിച്ച് കോൺഗ്രസ്സ് പാർട്ടി രംഗത്ത് വന്നിരുന്നു. സത്യത്തെ നിശ്ശബ്ദമാക്കാനുള്ള ശ്രമമാണ് കേസെന്ന് അവർ ആരോപിച്ചിരുന്നു. അതേസമയം രാഹുലിന്റെ പരാമർശം സമൂഹത്തിൽ വിദ്വേഷത്തിന് കാരണമാകുമെന്ന് ബിജെപിയും ആരോപിച്ചിരുന്നു.
Discussion about this post