ആഫ്രിക്കയിൽ നൈജീരിയയ്ക്കടുത്തെ പടിഞ്ഞാറൻ തീരത്തു നിന്നും കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ കപ്പലിലെ 19 ഇന്ത്യക്കാരെ വിട്ടയച്ചു. കഴിഞ്ഞ മാസം പതിനഞ്ചാം തിയതിയാണ് എം.ടി ഡ്യൂക്ക് എന്ന കപ്പലിൽ നിന്നും ഇരുപത് ഇന്ത്യാക്കാരെ കടൽക്കൊള്ളക്കാർ തട്ടിയെടുത്തത്.ഒരാൾ കടൽക്കൊള്ളക്കാരുടെ തടവിൽ ഇനിയും വെളിപ്പെടാത്ത സാഹചര്യങ്ങളിൽ മരിച്ചുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
19 ഇന്ത്യൻ പൗരന്മാരെ ശനിയാഴ്ച വിട്ടയച്ചതായും ഒരാൾ കടൽക്കൊള്ളക്കാരുടെ തടവിൽ “പ്രതികൂല സാഹചര്യങ്ങളിൽ” മരണമടഞ്ഞതായും നൈജീരിയയുടെ തലസ്ഥാനമായ അബുജയിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ വെളിപ്പെടുത്തി.













Discussion about this post