തിരുവനന്തപുരം: ഭൂനിയമത്തില്‍ ചര്‍ച്ചകള്‍ കൂടാതെ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നതില്‍ കോണ്‍ഗ്രസിനുള്ളില്‍ അത്യപ്തി. മലയോര പ്രദേശത്ത് 2005 വരെ പാട്ടമായോ പാട്ടക്കാലാവധി കഴിഞ്ഞതോ ആയ സ്ഥലം കൈവശമുള്ളവര്‍ക്ക് പട്ടയം നല്‍കാനായി ഭൂമി പതിവ് ചട്ടത്തിലെ വ്യവസ്ഥ ഭേദഗതി ചെയ്ത സര്‍ക്കാര്‍ നടപടിക്കെതിരെയാണ്കോണ്ഗ്രസില് പ്രതിഷേധം ശക്തമാകുന്നത്. ഇക്കാര്യം പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചചെയ്യാതെ നടപ്പാക്കിയതിലാണ് പാര്‍ട്ടി നേതൃത്വത്തിനും ഇടുക്കി ഡിസിസിക്കും എതിര്‍പ്പുള്ളത്. വി.ഡി സതീശന് എം.എല്‍.എയും ടി.എന്‍ പ്രതാപന് എം.എല്‍.എയും സര്‍ക്കാരിനെതിരെ പരസ്യമായി രംഗത്തെത്തി. എം.എല്‍.എമാര്‍ അടക്കമുള്ളവര്‍ കെ.പി.സി.സി പ്രസിഡന്റിനെ എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്.
ഭൂനിയമഭേദഗതി പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യണമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വിഡി സതീശന് ആവശ്യപ്പെട്ടു.
എല്ലാ ശക്തിയും ഉപയോഗിച്ച് നിയമ ഭേദഗതിയെ എതിര്‍ക്കുമെന്നും പാര്‍ട്ടിക്കുള്ളില്‍ പോലും ചര്‍ച്ച ചെയ്യാതെ എടുത്ത തീരുമാനമാണ് ഇതെന്നും പുനരാലോചനയ്ക്ക് സര്‍ക്കാര്‍ തയ്യാറാകണമെന്നും വി.ഡി സതീശന് ആവശ്യപ്പെട്ടു. കുടിയേറ്റവും കയ്യേറ്റവും രണ്ടും രണ്ടാണ്. കുടിയേറ്റത്തിന്റെ മറവില്‍ കയ്യേറ്റക്കാര്‍ക്ക് കേറി വരാന്‍ അവസരമൊരുക്കുന്നതാണ് പുതിയ ഭേദഗതിയെന്നും അദ്ദേഹം ആരോപിച്ചു. കെ.പി.സി.സിയിലോ പാര്‍ട്ടി സര്‍ക്കാര്‍ ഏകോപന സമിതിയിലോ യു.ഡി.എഫിലോ ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ല. ആരും ഇക്കാര്യം ആവശ്യപ്പെട്ടിട്ടില്ല. പിന്നെ എന്തിനാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും പറയണമെന്നും വി.ഡി സതീശന് ആവശ്യപ്പെട്ടു. നിയമഭേദഗതി കയ്യേറ്റക്കാരെ സഹായിക്കുന്നതാണെന്നാണ് പാര്‍ട്ടിയില്‍ പൊതുവെ ഉയര്‍ന്നിരിക്കുന്ന അഭിപ്രായം.
കൈയേറ്റക്കാര്‍ക്ക് ഭൂമി പതിച്ചുനല്കാനുള്ളതാണ് സര്‍ക്കാരിന്റെ തീരുമാനമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കയച്ച കത്തില്‍ ടി.എന്‍ പ്രതാപന് ആരോപിച്ചു. പാര്‍ട്ടി യോഗത്തിലോ മുന്നണിയിലോ ചര്‍ച്ച ചെയ്യാതെയാണ് തീരുമാനമെടുത്തിരിക്കുന്നത്. 1971ന് ശേഷം 34 വര്‍ഷങ്ങളില്‍ നടന്ന മുഴുവന്‍ കൈയേറ്റങ്ങളും സാധൂകരിക്കുന്ന വിചിത്രമായ നടപടിയാണിതെന്നും പ്രതാപന് കുറ്റപ്പെടുത്തി.
Discussion about this post