ഡല്‍ഹി: റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വായ്പാനയം പ്രഖ്യാപിച്ചു. പുതിയ ധനവായ്പ നയ അവലോകനത്തില്‍ പലിശ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തി. പണപ്പെരുപ്പം ഉയര്‍ന്ന നിലയില്‍ തുടരുന്നതും മണ്‍സൂണ്‍ ലഭ്യത കുറവുമാണ് നിരക്കുകള്‍ കുറയ്ക്കുന്നതില്നിന്ന് വിട്ടുനില്‍ക്കാന്‍ ആര്‍ബിഐയെ പ്രേരിപ്പിച്ചത്. റിപോ നിരക്ക് 7,25ല്‍തന്നെ നിലനിര്‍ത്തി. ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ സൂക്ഷിക്കേണ്ട കരുതല്‍ ധനത്തിന്റെ അനുപാതത്തി(സിആര്‍ആര്‍)ലുംമാറ്റംവരുത്തിയില്ല. ഇത് നാല് ശതമാനമായി തന്നെ തുടരുകയാണ്. നടപ്പ് സാമ്പക്തിക വര്‍ഷം മൂന്ന് തവണയായി റിപ്പോ നിരക്കില്‍ 0.75 ശതമാനം കുറവ് വരുത്തിയിരുന്നു.
ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള റീട്ടെയില്‍ പണപ്പെരുപ്പം ആറ് ശതമാനത്തില്‍ താഴെ തുടരുകയാണെങ്കില്‍ ഈ സാമ്പത്തികവര്ഷതന്നെ റിപോ നിരക്കില്‍ അര ശതമാനം കുറവ് വരുത്തിയേക്കുമെന്നും വിലയിരുത്തലുണ്ട്. സപ്തംബറിലും ഫിബ്രവരിയിലുമായി കാല് ശതമാനം വീതം കുറയ്ക്കുമെന്നാണ് ബാങ്ക് ഓഫ് അമേരിക്കമെറില്ലിഞ്ചിന്റെ വിലയിരുത്തല്‍.
Discussion about this post