ചെന്നൈ : ശ്രീലങ്കന്‍ പര്യടനത്തില്‍ അഞ്ച് ബൗളര്‍മാരെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയുള്ള തന്ത്രങ്ങളാവും ഇന്ത്യ സ്വീകരിക്കുകയെന്ന് നായകന്‍ വിരാട് കൊഹ്‌ലി. ടീം ശ്രീലങ്കയ്ക്ക് തിരിക്കുന്നതിന് മുന്നോടിയായി ചെന്നൈയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കൊഹ്‌ലി ഇക്കാര്യം വ്യക്തമാക്കിയത്. കൊഹ്‌ലിയുടെ നേതൃത്വത്തില്‍ ബംഗ്‌ളാദേശിനെതിരെ കളിച്ച ടെസ്റ്റിലും ഇന്ത്യ, ഇലവനില്‍ അഞ്ച് ബൗളര്‍മാരെ ഉള്‍പ്പെടുത്തിയിരുന്നു. ടെസ്റ്റില്‍ 20 വിക്കറ്റുകള്‍ വീഴ്ത്താന്‍ 5 സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാര്‍ അത്യാവശ്യമാണെന്ന് അഭിപ്രായപ്പെട്ട കൊഹ്‌ലി മൂന്ന് സ്പിന്നര്‍മാരെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയേക്കുമെന്ന സൂചനയും നല്‍കി. അഞ്ച് ബൗളര്‍മാര്‍ ഉള്ളത് ടീമിന്റെ വിജയസാധ്യത വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ആര്‍ അശ്വനില്‍ നിന്ന് ഓള്‍ റൗണ്ട് മികവാണ് കൊഹ് ലി പ്രതീക്ഷിക്കുന്നത്. ആര്‍. അശ്വിന്‍, ഹര്‍ഭജന്‍ സിംഗ്, ഭുവനേശ്വര്‍ കുമാര്‍ എന്നിവരുടെ ബാറ്റിംഗ് കഴിവിലും കൊഹ്‌ലിക്ക് പൂര്‍ണ വിശ്വാസമുണ്ട്. അശ്വിന്‍ മികച്ച ബാറ്റ്‌സ്മാന്‍ ആണ്. 25 ടെസ്റ്റുകളില്‍ നിന്ന് 1009 റണ്‍ നേടിയിട്ടുള്ള അശ്വിന്റെ ആവറേജ് 35ന് മുകളിലാണ്. ടെസ്റ്റില്‍ 2 സെഞ്ച്വറികളും നാല് ഫിഫ്റ്റികളും അദ്ദേഹം നേടിയിട്ടുണ്ട്.
ഭുവനേശ്വര്‍ കുമാര്‍ 2014 ലെ ഇംഗ്‌ളണ്ട് പര്യടനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍ നേടിയ ഇന്ത്യന്‍ താരങ്ങളില്‍ നാലാമതായിരുന്നു. അന്ന് അഞ്ച് മത്സരങ്ങളില്‍നിന്ന് 247 റണ്ണടിച്ച ഭുവനേശ്വര്‍ പുജാരെയെക്കാളും എന്നെക്കാളും കൂടുതല്‍ റണ്‍ നേടി. ഹര്‍ഭജന്‍ ഇതിനകം തന്നെ നിരവധി മത്സരങ്ങളില്‍ മാച്ച് വിന്നിംഗ് ഇന്നിംഗ്‌സുകള്‍ കളിച്ചിട്ടുണ്ട്. അതിനാല്‍ ഈ മൂന്നുപേരെയും ബൗളര്‍മാരായി മാത്രം പരിഗണിക്കുന്നത് മണ്ടത്തരമായിരിക്കുമെന്നും കൊഹ്‌ലി അഭിപ്രായപ്പെട്ടു.
ആദ്യമായാണ് കൊഹ്‌ലി ഒരു സമ്പൂര്‍ണ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്നത്. എന്നാല്‍ ഇതിന്റെ സമ്മര്‍ദ്ദങ്ങളൊന്നും തനിക്കില്ലെന്ന് കൊഹ്‌ലി അറിയിച്ചു.
ധോണി 4 ബൗളര്‍ മാരെ മാത്രം ഉപയോഗിച്ച് ഒരു ബാറ്റ്‌സ്മാനെക്കൂടി അധികമായി ഉള്‍പ്പെടുത്തുന്ന രീതിയിലുള്ള തന്ത്രങ്ങളാണ് സ്വീകരിച്ചിരുന്നത്. പലപ്പോഴും ബാറ്റസ്മാന്‍മാരുടെ മികവിലാണ് വിദേശപര്യടനങ്ങളില്‍ ഇന്ത്യ വിജയം നേടാറുള്ളത്. എന്നാല്‍ അഞ്ച് ബൗളര്‍മാരെ ഉള്‍പ്പെടുത്തിയുള്ള പരീക്ഷണം വിജയമാകുമെന്നാണ് കൊഹ് ലിയുടെ പ്രതീക്ഷ.
Discussion about this post