നേപ്പാളിലെ ഹോട്ടൽ മുറിയിൽ മലയാളി വിനോദ സഞ്ചാരികളെ മരിച്ച നിലയിൽ കണ്ടെത്തി.നാല് കുട്ടികളടക്കം കേരളത്തിൽ നിന്നുള്ള എട്ട് പേരുടെ മൃതദേഹങ്ങളാണ് നേപ്പാളിലെ മക്വൻപൂർ ജില്ലയിലെ ദമനിൽ എവറസ്റ്റ് പനോരമ റിസോര്‍ട്ട് മുറിയില്‍ നിന്ന് കണ്ടെത്തിയത്. തിരുവനന്തപുരം സ്വദേശികളാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ടെങ്കിലും മരിച്ചവർ ആരൊക്കെയാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
മുറിയിൽ എയർ കണ്ടീഷണർ പ്രവർത്തിപ്പിച്ചിരുന്നതിൽ നിന്ന് ഗ്യാസ് ലീക്കായതാവാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.













Discussion about this post