Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News International

പ്രായപൂര്‍ത്തിയാകും ചെയ്ത കുറ്റത്തിന് തൂക്കിലേറ്റി: വധശിക്ഷക്കെതിരെ പാക്കിസ്താനില്‍ പ്രതിഷേധം

by Brave India Desk
Aug 4, 2015, 03:26 pm IST
in International
Share on FacebookTweetWhatsAppTelegram

PAK HANGINGഇസ്ലാമാബാദ്: കടുത്ത അന്തര്‍ദേശീയ പ്രതിഷേധങ്ങള്‍ക്കിടെ ഷഫാഖത്ത് ഹുസൈന്റെ വധശിക്ഷ പാകിസ്താന്‍ നടപ്പാക്കി. പായപൂര്‍ത്തിയാകും ചെയ്ത കുറ്റത്തിനാണ് ഷഫാഖത്ത് ഹുസൈനെ തൂക്കിലേറ്റിയത്. ചൊവ്വാഴ്ച രാവിലെ കറാച്ചി ജയിലിലാണ് ഷഫാഖത്തിന് തൂക്കുകയര്‍ ഒരുക്കിയത്.2004ല്‍ 15 വയസ്സ് പ്രായമുള്ളപ്പോള്‍ ഏഴു വയസ്സുള്ള ബാലനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി എന്നതാണ് ഷഫാഖത്തിനെതിരെയുള്ള കേസ്. എന്നാല്‍, ആ സമയത്ത് ഷഫാഖത്തിന്റെ പ്രായം 23 ആണെന്നായിരുന്നു അന്വേഷണ ഏജന്‍സിയുടെ വാദം.സംഭവം നടന്ന് പത്ത് വര്‍ഷത്തിന് ശേഷമാണ് ഷഫാഖത്തിനെ വധശിക്ഷക്ക് വിധേയമാക്കിയത്.

വധശിക്ഷക്കെതിരെ ആംനസ്റ്റി അടക്കം സംഘടനകള്‍ വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്. എന്നാല്‍ മാരകമായി പീഡിപ്പിച്ചാണ് ഷഫാഖത്തിനെ കൊണ്ട് കുറ്റം സമ്മതിപ്പിച്ചതെന്നാണ് കുടുംബവും അഭിഭാഷകരും ആരോപിച്ചത്. ഷോക്കടിപ്പിക്കുക, തീപ്പൊള്ളിക്കുക, ഇടുങ്ങിയ ജയില്‍ മുറികളില്‍ പാര്‍പ്പിക്കുക എന്നിവയായിരുന്നു കുറ്റം സമ്മതിപ്പിക്കാന്‍ വേണ്ടി ഷഫാഖത്തിനെതിരെ പ്രയോഗിച്ചതെന്നാണ് ആരോപണം. കുറ്റം സമ്മതിക്കുന്നതുവരെ കസ്റ്റഡിയില്‍ നിന്ന് വിടുന്ന പ്രശ്മനമിെല്ലന്ന് പൊലീസ് പറഞ്ഞിരുന്നു എന്ന് ഷഫാഖത്ത് ഒരിക്കല്‍ കോടതിയില്‍ പറയുകയുണ്ടായി. കൃത്യം നടത്തിയ സമയത്ത് ഷഫാഖത്തിന് പ്രായപൂര്‍ത്തി ആയിരുന്നില്ലെന്ന അവകാശവാദമാണ് ഇത് രാജ്യത്തിന് പുറത്ത് ശ്രദ്ധ നേടാന്‍ കാരണം. രാജ്യാന്തര നിലപാടുകള്‍ക്ക് എതിരായാണ് ഷഫാഖത്തിനെതിരെ വധശിക്ഷ വിധിച്ചതെന്ന് ഐക്യരാഷ്ട്രസഭ ആരോപിച്ചിരുന്നു.സുബ്ഹി നമസ്‌കാരത്തിന് പത്ത് മിനിറ്റ് മുമ്പാണ് ഹുസൈനെ തൂക്കിലേറ്റിയതെന്ന് ജയില്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. അതേസമയം വധശിക്ഷ നടപ്പാക്കിയതും ശരിയായ രീതിയല്ലെന്ന് കുടുംബം ആരോപിച്ചു. കഴുത്ത് പകുതി അറ്റനിലയിലാണ് ഷഫാഖത്തിന്റെ മൃതദേഹംതങ്ങള്‍ക്ക് ലഭിച്ചതെന്ന് സഹോദരന്‍ അബ്ദുല്‍ മജീദ് വ്യക്തമാക്കി. ഷഫാഖത്തിന്റെശിക്ഷ കഴിഞ്ഞ ജനുവരിയില്‍ നടപ്പാക്കേണ്ടതായിരുന്നു.എന്നാല്‍ പ്രൊസിക്യൂഷന് പ്രായപൂര്‍ത്തിതെളിയിക്കാന്‍ സാധിക്കാത്തതിനാല്‍ നാലു തവണ ശിക്ഷക്ക് സ്റ്റേ ലഭിച്ചിരുന്നു.

Stories you may like

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

Tags: pakhangingShafqat Hussain
ShareTweetSendShare

Latest stories from this section

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

സ്വാതന്ത്ര്യം നേടിയതിന് പിന്നാലെ തീവ്രവാദികളെ നേരിടേണ്ടതായിരുന്നു,പട്ടേലിന്റെ ഉപദേശം അവഗണിക്കപ്പെട്ടു;പ്രധാനമന്ത്രി

‘എല്ലാ പ്രശ്നങ്ങളും പറഞ്ഞു തീർക്കണം’; ഇന്ത്യയുമായി സമാധാന ചർച്ചകൾക്ക് തയ്യാറെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്

നന്ദി തുർക്കീ നന്ദി!കെെ കൊടുത്ത് പാക് പ്രധാനമന്ത്രി;ചതിയന്മാരിൽ ആരാദ്യം തിരിഞ്ഞുകൊത്തുമെന്ന് സോഷ്യൽമീഡിയ

Discussion about this post

Latest News

ട്രമ്പും റൊണാൾഡോയും ഓണാശംസ നേരും,ഏലിയൻ വടംവലിക്കും പുലികളിക്കും; സത്യത്തിന് സത്യമായും വിലകൂടും; രമേശ് പിഷാരടി

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies