ചൈനയിൽ ഇതിനകം ഒരാൾ മരിക്കുകയും 300 പേരെ ബാധിക്കുകയും ചെയ്ത മാരകമായ കൊറോണ വൈറസ് പടരാതിരിക്കാൻ നടപടിയുമായി ഇന്ത്യൻ സർക്കാർ. ഇന്ത്യയിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ താപവികിരണങ്ങൾ നിരീക്ഷിക്കുന്ന തെർമൽ സ്ക്രീനിംഗ് പരിശോധന ആരംഭിച്ചു.ഇമിഗ്രേഷന് മുൻപ് ഇതിനായി പ്രത്യേക കൗണ്ടർ സ്ഥാപിച്ചിട്ടുണ്ട്.കൂടാതെ, തെർമൽ സ്ക്രീനിംഗ് സമയത്ത് എന്തെങ്കിലും അണുബാധയുടെ ലക്ഷണമുണ്ടെങ്കിൽ കൈകാര്യം ചെയ്യാൻ വിമാനത്താവളത്തിലെ ആരോഗ്യ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുകയും ചെയ്തിട്ടുണ്ട്. ഹൈദരാബാദിൽ ആരംഭിച്ച ഈ സുരക്ഷാ സംവിധാനം മറ്റു പ്രധാന അന്താരഷ്ട്ര വിമാനത്താവളങ്ങളിൽ കൂടി ഉടനടി നടപ്പാകും.
ദില്ലി, മുംബൈ, കൊൽക്കത്ത വിമാനത്താവളങ്ങളിലെ ആരോഗ്യ സംഘടനകൾ പ്രതിരോധ സഹായസംഘങ്ങളെ വിന്യസിച്ചിട്ടുണ്ട് .ഈ വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ട ആശുപത്രികളിലും വൈറസ് ബാധയെക്കുറിച്ച ജാഗരൂകരായിരിക്കാൻ സർക്കാർ നിർദ്ദേശം നൽകിക്കഴിഞ്ഞു.
Discussion about this post