അലഹബാദ്: വാങ്ക് വിളിക്ക് ഉച്ചഭാഷിണി ഉപയോഗിക്കാന്‍ അനുമതി നല്‍കണമെന്ന് രണ്ട് മുസ്ലിം പള്ളികള്‍ നല്‍കിയ ഹര്‍ജി തള്ളി അലഹബാദ് ഹൈക്കോടതി. ആരാധനയ്ക്കായി ഉച്ചഭാഷിണികള്‍ ഉപയോഗിക്കാന്‍ ഒരു മതവും നിര്‍ദ്ദേശിക്കുന്നില്ലെന്ന് പറഞ്ഞാണ് അലഹബാദ് ഹൈക്കോടതി ഹര്‍ജി തള്ളിയത്. ജസ്റ്റിസ് പങ്കജ് മിത്തല്‍, ജസ്റ്റിസ് വിപിന്‍ ചന്ദ്ര എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് വിധി.
ഉച്ചഭാഷിണിയിലൂടെയോ പെരുമ്പറ കൊട്ടിയോ വാങ്ക് അറിയിക്കണമെന്ന് മതത്തില്‍ എവിടെയും പറയുന്നില്ല. ഇനി അങ്ങനെ ചെയ്യണമെന്നുണ്ടെങ്കില്‍ മറ്റുള്ളവര്‍ക്ക് ശല്യമാകരുതെന്നും കോടതി വിധിച്ചു.
Discussion about this post