ചെന്നൈ: പെരിയാര്‍ പ്രസ്താവനയിൽ രജനീകാന്തിനെ പിന്തുണച്ച് ബിജെപി. രജനീകാന്തിനെ വിമര്‍ശിക്കുന്ന ദ്രാവിഡ പാര്‍ട്ടികള്‍ ഹിന്ദു മുന്നണി നേതാക്കളെ അപമാനിച്ചതില്‍ മാപ്പ് പറയുകയാണ് വേണ്ടതെന്ന് ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജ പറഞ്ഞു.
അതേസമയം മാപ്പ് പറയില്ലെന്ന തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നതായി രജനികാന്ത് പറഞ്ഞു. 1971 ലെ പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് താന്‍ അത്തരത്തിലൊരു പ്രസ്താവന നടത്തിയത്. അതില്‍ ഞാന്‍ ഉറച്ച് നില്‍ക്കുന്നുവെന്നും നടന്‍ വ്യക്തമാക്കി.
1971 ല്‍ സേലത്ത് അന്ധവിശ്വാസങ്ങള്‍ക്കെതിരെ 1971 ല്‍ പെരിയാര്‍ നടത്തിയ റാലിയില്‍ ശ്രീരാമന്റെയും സീതയുടെയും നഗ്ന ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു എന്നായിരുന്നു രജനീകാന്തിന്റെ പ്രസ്താവന.
Discussion about this post