കൂച്ച് ബിഹാര്‍: ഇന്ത്യയില്‍ രണ്ട് കോടി ബംഗ്ലാദേശി മുസ്ലിം നുഴഞ്ഞുകയറ്റക്കാരുണ്ടെന്നും ആരെയും രാജ്യത്ത് തങ്ങാനനുവദിക്കില്ലെന്നും ബിജെപി നേതാവ് ദിലീപ് ഘോഷ്.
”രണ്ട് കോടി ബംഗ്ലാദേശി മുസ്ലിം നുഴഞ്ഞുകയറ്റക്കാര്‍ ഇന്ത്യയിലെത്തിയിട്ടുണ്ട്. അതില്‍ ഒരു കോടി ബംഗാളിലാണ്. മറ്റൊരു കോടി രാജ്യത്താകമാനം വ്യാപിച്ചുകിടക്കുന്നു. ഒരു ബംഗ്ലാദേശി മുസ്ലിമിനെയും തങ്ങാന്‍ ഞങ്ങള്‍ അനുവദിക്കില്ല. അവരുടെ പേരുകള്‍ വോട്ടര്പട്ടികയിലുണ്ടെങ്കില് അത് നീക്കം ചെയ്യും” ദിലീപ് ഘോഷ് ഒരു പൊതുപരിപാടിയില്‍ പറഞ്ഞു.
ഇന്ത്യയില്‍ 50 ലക്ഷം മുസ്ലിം നുഴഞ്ഞുകയറ്റക്കാരുണ്ടെന്നും അവരെ കണ്ടെത്തി പുറത്താക്കുമെന്ന് പറഞ്ഞതിനു പിന്നാലെയാണ് പുതിയ പ്രസ്താവന. ”ഇന്ത്യയില്‍ 50 ലക്ഷം മുസ്ലിം നുഴഞ്ഞുകയറ്റക്കാരുണ്ട്. വേണ്ടിവന്നാല്‍ അവരെ കണ്ടെത്തി രാജ്യത്തുനിന്ന് പുറത്താക്കും”, 24 പര്‍ഗാന ജില്ലയിലെ ഒരു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം നേരത്തെ പറഞ്ഞു.
”ആദ്യം എല്ലാ മുസ്ലിം നുഴഞ്ഞുകയറ്റക്കാരെയും പുറത്താക്കും. അതോടെ ദീദിക്ക് ആരെയും പ്രീണനം നടത്താന്‍ ബാക്കിയുണ്ടാവില്ല”, പൗരത്വ പട്ടികയെയും പൗരത്വ ഭേദഗതി നിയമത്തെയും ശക്തമായി എതിര്‍ക്കുന്ന മമത ബാനര്‍ജിയെ ഘോഷ് പരിഹസിച്ചു.
ദീദിയുടെ വോട്ട് കുറഞ്ഞാല്‍ ബിജെപിക്ക് 200 സീറ്റ് കിട്ടും, മമതയ്ക്ക് 50 പോലും തികക്കാനാവില്ല. 2021-ലെ തിരഞ്ഞെടുപ്പിനുമുമ്പ് നുഴഞ്ഞുകയറ്റക്കാരെ മുഴുവന്‍ പുറത്താക്കും അതോടെ അടുത്ത തിരഞ്ഞെടുപ്പില്‍ ദീദിയുടെ വോട്ട് ഗണ്യമായി കുറയുമെന്നും ഘോഷ് പറഞ്ഞു.
Discussion about this post