പത്തനംതിട്ട: കോന്നിയിലെ മൂന്ന് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ എസ്എഫ്ഐ നേതാവിനെ പൊലീസ് ചോദ്യം ചെയ്തു. പെണ്‍കുട്ടികളെ കാണാതായ ദിവസങ്ങളില്‍ പൊലീസ് ചോദ്യം ചെയ്ത യുവാവ് തൃശൂര്‍, ബംഗലൂരു എന്നിവിടങ്ങളില്‍ എത്തിയിരുന്നു. കൂടാതെ പെണ്‍കുട്ടികളുടെ ഫേസ്ബുക്ക് സുഹൃത്തുകൂടിയാണ് ഈ യുവ നേതാവെന്ന് പൊലീസ് പറഞ്ഞു.
ഇയാള്‍ പൊലീസ് നിരീക്ഷണത്തിലാണെന്നും ജില്ലവിട്ട് പോകരുതെന്ന് ഇയാള്‍ക്ക് പൊലീസ് നിര്‍ദ്ദേശം നല്‍കിയതായും സൂചനയുണ്ട്.
പെണ്‍കുട്ടികള്‍ മരിച്ച സംഭവത്തില്‍ ശാസ്ത്രീയ തെളിവുകള്‍ വിശകലനം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ഈ യുവാവുള്‍പ്പടെ മൂന്ന് പേരെ പോലിസ് നിരീക്ഷിച്ചിരുന്നു. ഇടതുപക്ഷ യുവജന സംഘടന പ്രവര്‍ത്തകനായ യുവാവിനെ കേസിന്റെ ആരംഭഘട്ടം മുതല്‍ പൊലീസിന് സംശയം ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം സ്റ്റേഷനില്‍ വിളിച്ച് വരുത്തി ചോദ്യം ചെയ്യുകയായിരുന്നു. കുട്ടികളെ കാണാതായ ദിവസം മുതല്‍ യുവാവിനെയും കോന്നിയില്‍ നിന്ന് കാണാതായെന്നാണ് വിവരമുണ്ട്.
കുട്ടികള്‍ ബാംഗ്ലൂരിലെത്തിയ അതെ ദിവസം യുവാവും ബാംഗലൂരിലെത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് യുവാവിനെ ചോദ്യം ചെയ്തെങ്കിലും അറസ്റ്റ് ചെയ്യാത്തത് വിമര്‍ശനത്തിനിടയാക്കിയേക്കും, സംഭവത്തില്‍ ചില രാഷ്ട്രീയ ഇടപെടലുണ്ടെന്ന് ബിജെപി ആരോപിച്ചിരുന്നു. അന്വേഷണം കാര്യക്ഷമമല്ലെന്നാരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍ കോന്നി പോലിസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തു.
Discussion about this post