ഓസ്‌ട്രേലിയയിലെ ജുറാസിക് യുഗത്തോളം പഴക്കമുള്ള വൃക്ഷജനുസ്സിനെ കാട്ടുതീയിൽ നിന്നും ഓസ്‌ട്രേലിയൻ സർക്കാർ രക്ഷിച്ചെടുത്തു.ഓസ്‌ട്രേലിയയിലെ സിഡ്‌നിയ്ക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന വോളമി നാഷണൽ പാർക്കിലെ വോളമി വൃക്ഷക്കൂട്ടം ലോകത്തിലെ ഏറ്റവും പഴയ വൃക്ഷങ്ങളാൽ സമ്പന്നമാണ്.ദിനോസർ മരങ്ങൾ എന്ന് വിളിക്കപ്പെടുന്ന ചരിത്രാതീതകാലത്തെ വൃക്ഷ ജനുസ്സാണ് വോളമി മരങ്ങൾ.ലോകത്ത് ഇവ ഓസ്‌ട്രേലിയയിൽ മാത്രമാണ് കാണപ്പെടുന്നത്.
അഗ്നിബാധ ഈ പ്രദേശത്തേക്കടുക്കും മുൻപ് തന്നെ സർക്കാർ വേണ്ട നടപടികൾ എടുത്തിരുന്നു.ഈ പ്രദേശത്തിന് ചുറ്റുമുള്ള മരങ്ങൾ വെട്ടിത്തെളിച്ച് ബെൽറ്റുണ്ടാക്കി കാട്ടുതീ ഇവിടേയ്ക്ക് പടരാതെ നോക്കിയ അഗ്നിശമന സേനാംഗങ്ങൾ, ജലസേചന സംവിധാനം ഏർപ്പെടുത്തുകയും തോട്ടിൽ നിന്ന് ദിവസവും വെള്ളം പമ്പ് ചെയ്യുകയും ചെയ്താണ് ഈ വൃക്ഷമുത്തശ്ശന്മാരെ പരിരക്ഷിച്ചത്.വളരെ മുമ്പു തന്നെ വംശനാശം സംഭവിച്ചുവന്നു കരുതപ്പെട്ടിരുന്ന വോളമി പൈൻ വൃക്ഷങ്ങൾ, 1994 ൽ ഈ മരങ്ങളെ കണ്ടെത്തുന്നതിന് മുൻപുവരെ അതിന്റെ ഫോസിൽ രൂപത്തിൽ മാത്രമേ എല്ലാവരും കണ്ടിട്ടുണ്ടായിരുന്നുള്ളൂ.
510,000 ഹെക്ടർ (1.26 മില്യൺ ഏക്കർ ) പടർന്നുപിടിച്ച കാട്ടുതീയിൽ ,അപൂർവ മരങ്ങൾ വളരുന്ന 5,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ടായിരുന്ന വോളമി നാഷണൽ പാർക്കിന്റെ 90% ഭാഗവും നശിച്ചുപോയിരുന്നു.










Discussion about this post