അഹമ്മദാബാദ്: ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിലും പാന്‍കാർഡ് തല്‍ക്കാലം അസാധുവാകില്ലെന്ന് ഗുജറാത്ത് ഹൈക്കോടതിയുടെ ഉത്തരവ്. ആധാര്‍ കേസില്‍ സുപ്രീം കോടതിയുടെ അന്തിമമായ ഉത്തരവ് വരുന്നതുവരെ ഇക്കാര്യത്തില്‍ നിര്‍ബന്ധം പാടില്ലെന്ന് കോടതി ഉത്തരവിൽ പറയുന്നു.
അതേസമയം പാനുമായി ആധാര്‍ ബന്ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ ഏഴുതവണയാണ് തിയതി നീട്ടി നല്‍കിയത്. നിലവില്‍ മാര്‍ച്ച് 31ആണ് അവസാന തിയതി. കോടതി ഉത്തരവ് വന്നതോടെ ഈ തിയതി അപ്രസക്തമായി. നിലവില്‍ ഇതുവരെ പാന്‍ ബന്ധിപ്പിക്കാത്ത ആദായ നികുതി ദായകര്‍ക്ക് ആശ്വാസവുമായി.
ആദായ നികുതി നിയമം സെക്ഷന്‍ 139 എഎ(2)പ്രകാരം എല്ലാവരും ആധാര്‍ നമ്പര്‍ ആദായനികുതി വകുപ്പിനെ അറയിക്കണമെന്നുണ്ട്. ഇതുപ്രകാരമാണ് പാന്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചത്.
Discussion about this post