തിരുവനന്തപുരം: സ്വന്തം ഭൂമിയിലെ മണ്ണെടുപ്പ് ചോദ്യം ചെയ്ത ഭൂവുടമയെ മണ്ണുമാന്തികൊണ്ട് ഇടിച്ചുകൊന്നു. കാഞ്ഞിരവിള ശ്രീമംഗലം വീട്ടില്‍ സംഗീതാണ് കൊല്ലപ്പെട്ടത്. കാട്ടാക്കട കീഴാരൂരില്‍ വ്യാഴാഴ്ച അര്‍ധരാത്രിയായിരുന്നു സംഭവം.
പ്രതി എന്ന് സംശയിക്കുന്ന ചാരുപാറ സ്വദേശി സജു ഒളിവിലാണ്.
നേരത്തെ അനുമതിയോട് കൂടി സംഗീതിന്റെ ഭൂമിയിൽ നിന്ന് മണ്ണെടുത്തിരുന്നു. ഇതിന്റെ മറവിൽ അനുവാദമില്ലാതെ ഒരു സംഘം മണ്ണെടുക്കാൻ ശ്രമിച്ചതാണ് സംഭവങ്ങളുടെ തുടക്കം. ഉദ്യോഗസ്ഥരെന്ന് പരിചയപ്പെടുത്തിയാണ് അക്രമിസംഘം മണ്ണെടുപ്പിനെത്തിയതെന്നും പൊലീസ് പറഞ്ഞു. ഇവർ ഉദ്യോഗസ്ഥരല്ലെന്ന് മനസിലായതോടെ മണ്ണുമാന്തി യന്ത്രത്തിന്റെയും ടിപ്പറിന്റെയും മുന്നിൽ നിന്ന് സംഗീത് തടഞ്ഞു. ഇതോടെ മണ്ണെടുക്കാനെത്തിച്ച ജെസിബിയുടെ ബക്കറ്റ് ഉപയോഗിച്ച് ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
Discussion about this post