ഭൂവനേശ്വര്‍: അനധികൃതമായി സ്വത്തു സമ്പാദിച്ചെന്ന കേസില്‍ ബിജു ജനതാദള്‍ (ബിജെഡി) മുന്‍ എംഎല്‍എ അനം നായിക്കിനെ ഒഡീഷ വിജിലന്‍സ് ഡയറക്ട്റേറ്റ് അറസ്റ്റ് ചെയ്തു. അനധികൃതമായി സമ്പാദിച്ച പണം ഉപയോഗിച്ച് വന്‍തോതില്‍ സ്വത്തുക്കള്‍ വാങ്ങിക്കൂട്ടിയെന്ന കേസിലാണ് വിജിലന്‍സിന്റെ നടപടി. അനധികൃതമായി ഒന്നര കോടി രൂപയിലധികം സ്വത്തുക്കള്‍ സമ്പാദിച്ചെന്നാണ് കേസ്.
നായിക്കിന്റെ നക്ഡിഗുഡയിലുള്ള മൂന്നു നില വീട്ടിലും മദന്പുര്-രാംപുരിലുള്ള ഹോട്ടലിലും കഴിഞ്ഞയാഴ്ച അഴിമതി വിരുദ്ധ ഏജന്‍സി റെയ്ഡ് നടത്തിയിരുന്നു. 3.42 കോടി രൂപയുടെ സ്വത്തുക്കളില്‍ പലതും അനധികൃതമായി സമ്പാദിച്ചതാണെന്നാണ് കണ്ടെത്തല്‍. നായിക്കിന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള ലോഡ്ജിലും മദ്യശാലയിലും അധികൃതര്‍ പരിശോധന നടത്തിയിരുന്നു.
2014 മുതല്‍ 2019 വരെ ഭവനാപാട്ന മണ്ഡലത്തില്‍ എംഎല്‍എ ആയിരുന്നു അനം നായിക്.
Discussion about this post