തമിഴ്നാട്ടിലെ സീ ഫുഡ് കയറ്റുമതി കമ്പനികളിലെ ഉപയോഗശൂന്യമായ മീനിന്റെ ഭാഗങ്ങള്‍ തീരപ്രദേശത്ത് വില്‍പ്പനയ്‌ക്കെത്തിക്കുന്നുവെന്ന് കണ്ടെത്തല്‍. തമിഴ്‌നാട്ടിലെ സീ ഫുഡ് എക്സ്പോര്‍ട്ടിങ് കമ്പനികളില്‍നിന്ന് എത്തിക്കുന്ന മീനിന്റെ ഭാഗങ്ങള്‍ വാങ്ങിക്കഴിക്കരുതെന്ന് പൂവാര്‍ മത്സ്യഭവന്‍ അധികൃതര്‍ മുന്നറിയിപ്പ നല്‍കി.
തമിഴ്നാട്ടിലെ സീ ഫുഡ് കമ്പനിയില്‍ വേസ്റ്റ് ഡിസ്പോസലിനു കൊടുക്കുന്ന മീനിന്റെ ഉപയോഗശൂന്യമായ ഭാഗങ്ങളാണ് കേരളത്തിന്റെ തീരപ്രദേശങ്ങില്‍ എത്തിച്ച് വില്‍പ്പന നടത്തുന്നതെന്ന് പൂവാര്‍ ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ അറിയിച്ചു.
കഴിഞ്ഞ മാസം 29-ന് തീരപ്രദേശങ്ങളില്‍ ചെമ്പല്ലിവിഭാഗത്തിലെ മീന്‍ കഴിച്ച് ഭക്ഷ്യവിഷബാധ ഉണ്ടായിരുന്നു. തുടര്‍ന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ പരിശോധനയിലാണ് ഗുണനിലവാരമില്ലാത്ത മത്സ്യഭാഗങ്ങളില്‍നിന്നാണ് വിഷബാധയുണ്ടായതെന്ന് കണ്ടെത്തിയത്.









Discussion about this post