ഡൽഹി ചെങ്കോട്ടയിൽ ചാവേറായിരുന്ന ഭീകരൻ ഉമർ മുഹമ്മദിന് 20 ലക്ഷം രൂപ ലഭിച്ചിരുന്നതായിഎൻഐഎ. ഇതു സംബന്ധിച്ച ഹവാല ഇടപാടുമായി ബന്ധമുള്ള ചിലരെ അന്വേഷണസംഘംചോദ്യംചെയ്തുവരികയാണ്. ഭീകരർ രാജ്യത്ത് സ്ഫോടനപരമ്പര നടത്തുന്നതിന്പദ്ധതിയിട്ടിരുന്നെന്നെന്നും അന്വേഷണ ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്.
ചെങ്കോട്ട സ്ഫോടനത്തിനു പിന്നാലെ ബംഗാളിൽനിന്ന് പിടിയിലായ ഫരീദാബാദ് അൽ ഫലാഹ്സർവകലാശാലയിലെ എംബിബിഎസ് വിദ്യാർഥി ജാനിസുർ ആലം എന്ന നിസാറുംഭീകരസംഘത്തിലെ കണ്ണിയാണെന്ന് എൻഐഎ സംശയിക്കുന്നു. ഹരിയാണയിലെ നൂഹിൽനിന്ന്പിടിയിലായ മുഹമ്മദ്, മുസ്തകിം എന്നീ ഡോക്ടർമാരിലൊരാൾ നവംബർ രണ്ടിനാണ് അൽഫലാഹിൽനിന്ന് അപ്രന്റീസ്ഷിപ്പ് പൂർത്തിയാക്കിയത്. മറ്റേയാൾ നൂഹിലെ സ്വകാര്യ ആശുപത്രിയിൽജോലിചെയ്യുകയായിരുന്നു. അറസ്റ്റിലായ ഡോ. മുസമ്മിൽ ഷക്കീലുമായും ചാവേർ ഡോ. ഉമറുമായും ഇവർക്ക് ബന്ധമുണ്ടായിരുന്നു.
ഭീകരാക്രമണശ്രമങ്ങൾക്കിടെ പ്രതികൾ രാജ്യംവിടാൻ പദ്ധതിയിട്ടതായും സൂചനയുണ്ട്. അറസ്റ്റിലായഡോ. ഷഹീൻ ഷാഹിദ് ഈയടുത്താണ് പാസ്പോർട്ടിന് അപേക്ഷിച്ചത്. നവംബർ മൂന്നിനായിരുന്നുപോലീസ് വെരിഫിക്കേഷൻ









Discussion about this post