ബംഗളൂരു: കൊല്ലം ഓച്ചിറയിലെ ചായക്കടക്കാരന് പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചതിനെ തുടര്‍ന്ന് ഒരു സമുദായം മൊത്തമായി അദ്ദേഹത്തെ ബഹിഷ്കരിച്ചതായി ബിജെപി എംപി ശോഭ കരന്തലജെ. ട്വിറ്ററിൽ ആണ് അവർ ബഹിഷ്കരണം സംബന്ധിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്.
ഓച്ചിറയില്‍ ചായവില്പന നടത്തുന്ന പൊന്നപ്പന് എന്നയാളെ ഒരു സമുദായം പൂര്‍ണമായി ബഹിഷ്കരിച്ചതായി ശോഭ ട്വീറ്റില്‍ പറയുന്നു. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് സോഷ്യല്‍ മീഡിയയില്‍ എഴുതിയതിനെത്തുടര്‍ന്നാണ് ബഹിഷ്കരണം. ഇതിനെതിരെ കേസെടുക്കാന്‍ കേരളാ പൊലീസ് തയ്യാറായോയെന്നും ശോഭ ട്വീറ്റില്‍ ചോദിച്ചു.
https://twitter.com/ShobhaBJP/status/1220636964778414083
Discussion about this post