മുൻ എ.ഐ.എ.ഡി.എം.കെ പാർലമെന്റ് മെമ്പർ ആയ കെ.സി പഴനിസ്വാമി അറസ്റ്റിൽ. ചെന്നൈയിലെ വടവല്ലിയിലുള്ള പഴനി സ്വാമിയുടെ വീട്ടിൽ നിന്നാണ് പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
പാർട്ടി അംഗം അംഗമല്ലാഞ്ഞിട്ടും പാർട്ടി ചിഹ്നം ദുരുപയോഗം ചെയ്തതിനാണ് അദ്ദേഹത്തിനെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. പാർട്ടിയുടെ കൊടിയും ചിഹ്നവും ദുരുപയോഗം ചെയ്തുവെന്ന സുലൂർ സ്വദേശി കന്ദസ്വാമിയുടെ പരാതിയിന്മേലാണ് പോലീസ് നടപടി. പരാതിയിന്മേൽ, 11 സെക്ഷനുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
കാവേരി പ്രശ്നത്തിൽ അനുകൂലമായ നിലപാട് എടുത്തില്ലെങ്കിൽ, ബിജെപി നേതൃത്വം കൊടുക്കുന്ന കേന്ദ്ര ഗവൺമെന്റിനെതിരെ ഒരു അവിശ്വാസപ്രമേയം പാസാക്കാൻ പാർട്ടിയോട് അഭ്യർത്ഥിച്ച പഴനി സ്വാമി, അതേത്തുടർന്നുണ്ടായ അഭിപ്രായ വിത്യാസത്തിൽ, 2018-ൽ പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ടിരുന്നു.
Discussion about this post