ഡല്‍ഹി: 25 കോണ്‍ഗ്രസ് എം.പിമാരെ സ്പീക്കര്‍ സുമിത്ര മഹാജന് അഞ്ചു ദിവസത്തേക്ക് ലോക്സഭയില്‍നിന്ന് പുറത്താക്കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പാര്‍ലമെന്റ് ഇന്നും ബഹിഷ്കരിക്കും. പാര്‍ലമെന്റിന് അകത്തും പുറത്തും പ്രതിഷേധം തുടരുകയാണ്..
പാര്‍ലമെന്റിന് പുറത്ത് കോണ്‍ഗ്രസ് ധര്‍ണ നടത്തി. മറ്റ് പ്രതിപക്ഷ കക്ഷികള്‍ ഇരുസഭകളിലും ബഹളം വെക്കുകയാണ്. ഇന്നും സഭ സ്തംഭനം തുടരാനാണ് സാധ്യത. കോണ്‍ഗ്രസ് എംപിമാര്‍ നടത്തുന്ന പ്രതിഷേധത്തിന് ഇടത് എംപിമാര്‍ പിന്തുണ പ്രഖ്യാപിച്ചു, കോണ്‍ഗ്രസ് എംപിമാരെ കണ്ടാണ് ഇടത്പക്ഷം വിഷയത്തില്‍ തങ്ങളുടെ പിന്തുണ അറിയിച്ചത്.
സോണിയാഗാന്ധി, രാഹുല്‍ ഗാന്ധി, മന്മോഹന് സിങ്, എ.കെ ആന്റണി എന്നിവരുടെ നേതൃത്വത്തില്‍ കറുത്ത ബാഡ്ജ് ധരിച്ച് കോണ്‍ഗ്രസ് ഇന്നലെ ധര്‍ണ്ണ നടത്തിയിരുന്നു.
.ലോകസഭയില്‍ പ്ലക് കാര്‍ഡ് ഉയര്‍ത്തിയതില്‍ പ്രതിഷേധിച്ച് സ്പീക്കര്‍ 25 കോണ്‍ഗ്രസ് എംപിമാരെ പുറത്താക്കിയിരുന്നു. ജനാധിപത്യവിരുദ്ധ നടപടിയാണ് സ്പീക്കറുടേതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
Discussion about this post