തുർക്കിയിലെ ഭൂചലനത്തിൽ മരിച്ചവരുടെ സംഖ്യ 36 ആയി. തുർക്കിയിൽ എലസിഗ് പ്രവിശ്യയിലെ സിവ്റിസ് ഗ്രാമത്തിലാണ് വെള്ളിയാഴ്ച വൈകിട്ടോടെ വൻ ഭൂചലനമുണ്ടായത്.റിക്ടർ സ്കെയിലിൽ 6.7 രേഖപ്പെടുത്തിയ ഭൂമികുലുക്കത്തിൽ വൻ നാശനഷ്ടങ്ങളുണ്ടായി. സർക്കാർ പുറത്തുവിട്ട കണക്കനുസരിച്ച് പരിക്കേറ്റ 1607 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പരിക്കേറ്റവരിൽ ഭൂരിഭാഗവും ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമായ എലസിഗ് പ്രവിശ്യയിലാണ്.
76 കെട്ടിടങ്ങൾ പൂർണ്ണമായി നശിക്കുകയും 645 കെട്ടിടങ്ങൾക്ക് ഭാഗികമായ കേടു സംഭവിക്കുകയും ചെയ്തിട്ടുണ്ടെന്ന് ദേശീയ ദുരന്ത നിവാരണ സംഘടന വെളിപ്പെടുത്തി.കെട്ടിടങ്ങൾക്കിടയിലകപ്പെട്ട നിരവധി പേരെ രക്ഷാപ്രവർത്തകർ പുറത്തെടുത്തു. ഇനിയും ഒരുപാട് പേർ അവശിഷ്ടങ്ങൾക്കിടയിൽ അകപ്പെട്ടിട്ടുണ്ടാകാമെന്നാണ് അധികൃതരുടെ അനുമാനം.













Discussion about this post