സീനു രാമസ്വാമി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം ‘സ്പാ’യില്‍ ഷെയിന്‍ നിഗം പുറത്ത്. പകരം എത്തുന്നത് വിശ്വ ആണ് നായകനാകുന്നത്.
‘സ്പാ’യിലൂടെ ഷെയിന്‍ തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഡേറ്റില്ലാത്തതിനാലാണ് ഷെയിന്‍ പകരം ചിത്രത്തിലേക്ക് മറ്റൊരു നടനെ പരിഗണിച്ചതെന്നാണ് റിപ്പോര്‍ട്ട്.
ചാമ്പ്യന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ താരം വിശ്വയാണ് സ്പായില്‍ നായകനായെത്തുന്നത്. ചിത്രത്തില്‍ നിന്ന് ഷെയിന്‍ നിഗത്തെ മാറ്റിയതല്ലെന്നും, ഷെയിനിന്റെ ഡേറ്റില്‍ ചില പ്രശ്നങ്ങള്‍ ഉള്ളതിനാലാണ് തന്നെ ചിത്രത്തിലേക്ക് പരിഗണിച്ചതെന്നും വിശ്വ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
ചിത്രത്തില്‍ ശ്രീലങ്കന്‍ വംശജനായ തമിഴ് യുവാവിന്റെ വേഷത്തിലാണ് വിശ്വ എത്തുന്നത്. ഈ യുവാവ് സ്പായില്‍ ജോലി ചെയ്യുന്ന ഒരു യുവതിയുമായി പ്രണയത്തിലാകുന്നതും, പിന്നീടുള്ള സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.
അതേസമയം നിർമ്മാതാക്കളുമായുള്ള തർക്കത്തെ തുടർന്ന് സിനിമയിൽ ഷെയിനിന് വിലക്ക് തുടരുകയാണ്. വിലക്ക് കാരണമാണ് അവസരം നഷ്ടപ്പെട്ടതെന്നും സൂചനയുണ്ട്.
Discussion about this post