വൈഎസ് ജഗൻമോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള ആന്ധ്ര മന്ത്രിസഭ, സംസ്ഥാന നിയമസഭ കൗൺസിൽ പിരിച്ചുവിടാൻ തീരുമാനമെടുത്തു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവതരിപ്പിച്ച പ്രമേയത്തിലൂടെയാണ് സംസ്ഥാന നിയമസഭ കൗൺസിൽ നിർത്തലാക്കാനുള്ള തീരുമാനമെടുത്തത്. നിർണായകമായ ബില്ലുകൾ പാസാക്കുന്നതിൽ ഉള്ള പ്രധാന തടസമാണെന്ന പൊതുഅഭിപ്രായമാണ് സംസ്ഥാന നിയമസഭ കൗൺസിൽ നിർത്തലാക്കാനുള്ള തീരുമാനത്തിന് പുറകിൽ. മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി അവതരിപ്പിച്ച പ്രമേയത്തെ തുടർന്ന്, സംസ്ഥാന വിവരമന്ത്രി പെർനി വെങ്കിട്ടരാമയ്യയാണ് വിഷയം ചർച്ചക്കെടുത്തത്.
പ്രതിപക്ഷമായ തെലുങ്ക് ദേശം പാർട്ടി (ടി.ഡി.പി) നിയമസഭാ സമ്മേളനം ബഹിഷ്കരിക്കുമെന്ന് ആഹ്വാനം ചെയ്തിട്ടുണ്ട്. അതിനാൽത്തന്നെ ഇത് ഏകകണ്ഠേന പാസാകുമെന്നാണ് അറിയാൻ കഴിയുന്നത്. നിയമസഭയിൽ പാസാക്കിയ ശേഷം ബിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് അയക്കും. സമ്പൂർണ്ണ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഒരു വർഷം എടുക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു
Discussion about this post