കൊറോണ വൈറസ് ബാധ എന്ന സംശയത്തെ തുടർന്ന് കൊച്ചിയിൽ മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്നയാൾക്ക് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു.പൂനെയിലെ വൈറോളജി ആശുപത്രിയിൽ നടത്തിയ വിശദ പരിശോധനയിൽ, രോഗിയെ ബാധിച്ചത് കൊറോണയില്ലെന്നും, എച്ച് വൺ എൻ വൺ ആണെന്നും സ്ഥിരീകരിച്ചു. കൊറോണ വൈറസാണെന്ന സംശയത്തിൽ സംസ്ഥാനത്ത് 288 പേർ വിവിധ സ്ഥലങ്ങളിലായി നിരീക്ഷണത്തിലുണ്ട്.
ഇതിനു പുറമേ, നൂറിലധികം പേർ ചൈനയിൽനിന്നും കേരളത്തിലെത്തിയതായി സർക്കാർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കണ്ണൂരിൽ 12 പേരും മലപ്പുറം ജില്ലയിൽ ഒരാളും കൊറോണ ബാധയാണെന്ന സംശയത്തെ തുടർന്ന് നിരീക്ഷണത്തിലുണ്ട്.രോഗയുണ്ടെന്ന് സംശയിക്കുന്നവരോട് സർവ്വവിധ സാമൂഹിക ഇടപഴകലുകളും ഒഴിവാക്കാൻ ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്
Discussion about this post