തിരുവനന്തപുരം: തിരുവനന്തപുരത്തു ബാലരാമപുരം ഉച്ചകടയില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകന്റെ വീട്ടിൽ കയറി സിപിഎമ്മിന്റെ ആക്രമണം.
ആര്‍ എസ് എസ് ബാലരാമപുരം താലൂക്ക് കാര്യവാഹ് സജുവിന്റെ വീടാണ് സിപിഎം അക്രമിച്ചത്. ആക്രമണത്തിനിടെ സജുവിന്റെ അച്ഛന്‍ സദാശിവന് മര്‍ദ്ദനമേറ്റു.
മര്‍ദ്ദനമേറ്റ സദാശിവന്‍ വിഴിഞ്ഞം ആശുപത്രിയില്‍ ചികിത്സയിലാണ്.
സിപിഎം പ്രവര്‍ത്തകരായ ഭാസി, രോഹിത്, വിജിത്ത്, സച്ചിന്‍, വിഷ്ണു എന്നിവരാണ് ആക്രമണം നടത്തിയതെന്ന് സജുവും ബന്ധുക്കളും വ്യക്തമാക്കി.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post