അഫ്ഗാനിസ്ഥാനിൽ തങ്ങളുടെ ബോംബാർഡിയർ/നോർത്രോപ് വിഭാഗത്തിൽപ്പെട്ട E-11A വിമാനം തകർന്നതായി അമേരിക്കൻ സൈനിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. പ്രാഥമിക അന്വേഷണത്തിൽ, വിമാനം വെടിയേറ്റു വീണതായ ലക്ഷണങ്ങളൊന്നും തന്നെ മനസ്സിലാക്കാൻ സാധിച്ചിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. മധ്യ അഫ്ഗാനിസ്ഥാനിലെ ഗസ്നി ജില്ലയിൽ, തിങ്കളാഴ്ചയാണ് അമേരിക്കൻ സൈനിക നിരീക്ഷണ വിമാനം തകർന്നുവീണത്.
വിശദവിവരങ്ങൾ അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്ന് അഫ്ഗാനിലെ നിയുക്ത അമേരിക്കൻ സൈനിക ഉദ്യോഗസ്ഥൻ സോണി ലിഗെറ്റ് സമൂഹമാധ്യമത്തിൽ വിശദീകരിച്ചു.













Discussion about this post