കോഴിക്കോട്: ദേശീയപതാകയോട് അനാദരവ് കാണിച്ചെന്ന പരാതിയില്‍ കട്ടിപ്പാറ നടുക്കുന്നുമ്മല്‍ നാലാം വാര്‍ഡ് അംഗന്‍വാടി ജീവനക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. രാത്രി ഏറെ വൈകിയിട്ടും ദേശീയ പതാക താഴ്ത്താതിരുന്നതിനാണ് താമരശേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
രാവിലെ ദേശീയ പതാക ഉയര്‍ത്തിയ ജീവനക്കാര്‍ വൈകിട്ട് പതാക താഴ്ത്താനുള്ള നടപടി സ്വീകരിച്ചില്ല. രാത്രിയിലും ദേശീയ പതാക താഴ്ത്തിയിട്ടില്ലെന്ന വിവരം അറിഞ്ഞതിനെ തുടര്‍ന്ന് നാട്ടുകാരില്‍ ചിലര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് രാത്രി എട്ട് മണിയോടെ സ്ഥലത്തെത്തിയ പോലീസ് പതാക താഴ്ത്തി. സംഭവത്തില്‍ അംഗനവാടി വര്‍ക്കറായ കെ ശാരദ, ഹെല്‍പ്പര്‍ കെ എസ് രജനി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
Discussion about this post