കണ്ണൂര്‍: മോഷണ കേസിൽ പ്രതിയായ ബംഗ്ലാദേശ് സ്വദേശി പൊലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു. നിരവധി കേസുകളില്‍ പ്രതിയായ മാണിക് എന്നയാളാണ് പൊലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടത്.
കണ്ണൂരില്‍ വെച്ച് ട്രെയിന്‍ യാത്രയ്ക്കിടെയാണ് സംഭവം. പൊലീസുകാരുടെ കണ്ണു വെട്ടിച്ച് ഇയാള്‍ ട്രെയിനില്‍ നിന്നും ചാടി രക്ഷപ്പെടുകയായിരുന്നു. ഇയാളെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്. നിരവധി മോഷണ കേസുകള്‍ ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Discussion about this post