പ്ലാസ്റ്റിക് അടക്കം എല്ലാതരം മാലിന്യങ്ങളും ഊർജമാക്കി മാറ്റുന്ന സാങ്കേതികവിദ്യയാണ് പോളിക്രാക്. ഇന്ത്യൻ റെയിൽവേയുടെ ആദ്യ പോളിക്രാക് ഊർജനിലയം ഒറീസയിലെ ഭുവനേശ്വറിൽ ആരംഭിച്ചു.ഒരു ദിവസം ഏതാണ്ട് 500 കിലോ മാലിന്യം സംസ്കരിക്കാൻ കഴിവുള്ളതാണ് ഈ ഊർജ നിലയം. പോളിക്രാക് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന റെയിൽവേയുടെ ആദ്യത്തെയും ഇന്ത്യയിൽ നാലാമത്തെയും ഊർജ്ജ നിലയമാണ് ഇത്.
പ്ലാസ്റ്റിക്, പെട്രോൾ മാലിന്യങ്ങൾ അടക്കം ഏതു തരത്തിലുള്ള മാലിന്യവും ഇവിടെ സംസ്കരിക്കാൻ കഴിയും.അവയിൽ നിന്നും ഹൈഡ്രോകാർബൺ ദ്രവ ഇന്ധനങ്ങൾ, ഗ്യാസ് എന്നിങ്ങനെ വിവിധ തരം ഊർജ്ജം ഇവിടെ ഉത്പാദിപ്പിക്കാനും സാധിക്കും.അന്തരീക്ഷ മലിനീകരണത്തിന്റെ നിയമം അനുശാസിക്കുന്ന അളവിലും ഒരുപാട് താഴെ അളവ് വാതകങ്ങൾ മാത്രമേ ഈ ഊർജ നിലയം പുറത്തു വിടുകയുള്ളൂ.










Discussion about this post