മഹാരാഷ്ട്രയിൽ ചൊവ്വാഴ്ച സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് രണ്ട് വാഹനങ്ങളും റോഡരികിലെ കിണറ്റിൽ വീണ് 21 പേർ മരിച്ചു.
വടക്കൻ മഹാരാഷ്ട്രയിലെ നാസിക് ജില്ലയിൽ, മാലേഗാവ് ഡിയോള റോഡിലെ മേഷി ഫാട്ടയിൽ ഉണ്ടായ അപകടത്തിലാണ് 21 പേർ മരിക്കുകയും 18 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തത്.ചൊവ്വാഴ്ച വൈകീട്ട് നാലുമണിയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്.കൂട്ടിയിടിയുടെ ആഘാതം രൂക്ഷമായതിനാൽ അതിവേഗം സഞ്ചരിച്ച ബസ് ഓട്ടോറിക്ഷയോടൊപ്പം തെന്നിനീങ്ങുകയും, രണ്ട് വാഹനങ്ങളും റോഡരികിലെ കിണറ്റിൽ വീണതായും ദൃക്‌സാക്ഷികൾ പറഞ്ഞു.
അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാരും രക്ഷാപ്രവർത്തകരും പരിക്കേറ്റവരെ മാലെഗാവോണിലെയും ഡിയോളയിലെയും സർക്കാർ ആശുപത്രികളിൽ എത്തിച്ചതായി നാസിക് റൂറൽ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സദാശിവ് വാഗ്മറെ പറഞ്ഞു. ഇത് വരെ കിണറ്റിൽ നിന്ന് 21 മൃതദേഹങ്ങൾ പുറത്തെടുത്തിട്ടുണ്ട്.മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ നടത്തുന്ന (എംഎസ്ആർടിസി) ബസ് തൊട്ടടുത്തുള്ള ധൂലെ ജില്ലയിൽ നിന്ന് നാസിക്കിലെ കൽവാനിലേക്ക് പോവുകയായിരുന്നു, അതേസമയം ഓട്ടോറിക്ഷ എതിർദിശയിൽ നിന്നാണ് വന്നിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു..
Discussion about this post