കേരള നിയമസഭ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായുള്ള ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു. മലയാളത്തിൽ ആണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. പ്രതിഷേധവുമായിയെത്തിയ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.
പ്രസംഗത്തിനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തടഞ്ഞതിന് പിന്നാലെയാണ് പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് പുറത്തിറങ്ങിയത്. ഗോബാക്ക് വിളികളുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയിരുന്നു. പ്രതിപക്ഷം ഇന്ന് നിയമസഭയിൽ എത്തിയത് പ്ലക്കാഡുകളുമായിട്ടാണ്. അനുനയവുമായി മുഖ്യമന്ത്രി പിണറായി വിജയനും എകെ ബാലനും രംഗത്തെത്തിയെങ്കിലും അനുനയത്തിന് പ്രതിപക്ഷം വഴങ്ങിയില്ല.
Discussion about this post