തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിന് നിയമസഭയിലെത്തിയപ്പോൾ തനിക്ക് നേരെ നടന്ന പ്രതിഷേധങ്ങളില്‍ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഇതിലും വലിയ പ്രതിഷേധങ്ങള്‍ കണ്ടിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
നയപ്രഖ്യാപന പ്രസംഗത്തിനായി ഗവര്‍ണര്‍ എത്തുന്നതിന് മുന്‍പ് തന്നെ സഭയില്‍ പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചിരുന്നു. ഗവര്‍ണര്‍ സഭയിലേക്ക് കയറിയപ്പോള്‍ വഴി തടഞ്ഞു പ്ലക്കാര്‍ഡും ഗോബാക്ക് മുദ്രാവാക്യങ്ങളുമായി പ്രതിഷേധം തുടരുകയായിരുന്നു.
നയപ്രഖ്യാപന പ്രസംഗത്തില്‍ തനിക്ക് വിയോജിപ്പുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ട് പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഖണ്ഡിക വായിച്ചിരുന്നു.
Discussion about this post