ഒമര്‍ അബ്ദുള്ള, ഫാറൂഖ് അബ്ദുള്ള എന്നിവര്‍ക്കായി കശ്മീരികളുടെ സ്നേഹത്തിന്റെ ഒരു പങ്കും അവശേഷിക്കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വിരുദ്ധ നിലപാടുകളുടെ വക്താവായ കോളമിസ്റ്റും എഴുത്തുകാരനുമായ ഗൗഹര്‍ ഗീലാനി. തങ്ങള്‍ ഇപ്പോള്‍ അനുഭവിക്കുന്ന ദുരിതങ്ങളുടെ കാരണത്തിന്റെ പങ്കാളികളായിട്ടാണ് ജനം ഇവരെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. മാതൃഊമിയ്ക്ക് നല്കിയ അഭിമുഖത്തിലായിരുന്നു ഗിലാനിയുടെ വാക്കുകള്‍. താടിവെച്ചുള്ള ഒമര്‍ അബ്ദുള്ളയുടെ ചിത്രം അടുത്തിടെ പുറത്തുവന്നിരുന്നല്ലോയെന്ന ചോദ്യത്തിന് പ്രതികരണമായായിരുന്നു ഒമര്‍ അബ്ദുള്ള, ഫാറൂഖ് എന്നിവരോട് കശ്മീരികള്‍ക്ക് സേനഹമില്ലെന്ന് ഗൗഹര്‍ ഗിലാനി പറയുന്നത്.
200ലധികം കശ്മീരി പണ്ഡിറ്റുകള്‍ കൊല ചെയ്യപ്പെട്ടിട്ടിട്ടുണ്ട് എന്നത് നിര്‍ഭാഗ്യകരമാണ് എന്നാണ് ഗിലാനി പറയുന്നത്. എന്നാല്‍ അതിനൊപ്പം ആയിരക്കണക്കിന് കശ്മീരി മുസ്ലിങ്ങള്‍ കൊല്ലപ്പെടുകയും പെല്ലറ്റ് പ്രയോഗത്തില്‍ കാഴ്ച നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ടെന്നും ഗൗഹര്‍ ഗീലാനി പറയുന്നു.
അശോക് പണ്ഡിറ്റ് അനുപം ഖേറിനെപ്പോലെയുമുള്ളവരെയാണ് ചാനലുകളില്‍ നിങ്ങള്‍ കശ്മീരി പണ്ഡിറ്റുകള്‍ക്കുവേണ്ടി സംസാരിക്കുന്നവരായി കാണുന്നത്. കശ്മീരിന്റെ കഥ കശ്മീരികളാണ് പറയേണ്ടത്. അല്ലാതെ നോയിഡയിലെ സ്റ്റുഡിയോയിലിരിക്കുന്നവരല്ലെന്നും ഗീലാനി വിമര്‍ശനമുന്നയിച്ചു.
സിഎഎക്കെതിരേ ജാമിയയിലെയും രാജ്യത്തെ നിരവധി ഭാഗങ്ങളില്‍ നിന്നുമുള്ള പ്രതിഷേധങ്ങളെ പ്രതീക്ഷയോടെയാണ് കാണുന്നത്. കേരള നിയമസഭയില്‍ സിഎഎക്കെതിരേ പ്രമേയമിറക്കിയത് വലിയ മുന്നേറ്റമാണെന്നും ഗീലാനി പറയുന്നു.
Discussion about this post