ഡൽഹിയിൽ ജാമിയ ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികൾക്കു നേരെ വെടിവെപ്പ്. വ്യാഴാഴ്ച, വിദ്യാർത്ഥികൾ പൗരത്വഭേദഗതി നിയമത്തിനെതിരെ മാർച്ച് നടത്തുമ്പോഴായിരുന്നു സംഭവം. ഗോപാൽ (31) എന്നൊരാളാണ് പ്രക്ഷോഭകർക്കു നേരെ നിറയൊഴിച്ചത്. ഗോപാലിനെ സംഭവസ്ഥലത്ത് വെച്ച് തന്നെ പോലീസ് കസ്റ്റഡിയിലെടുത്തു
വിദ്യാർത്ഥികൾ സർവകലാശാലക്ക് സമീപം മാർച്ച് നടത്തവേ, എതിരെവന്ന ഗോപാൽ, ” വാ നിങ്ങൾക്ക് ഞാൻ ആസാദി തരാം” എന്നാ ആക്രോശിച്ചുകൊണ്ട് വിദ്യാർഥികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ ഒരു വിദ്യാർത്ഥിക്ക് പരിക്കേറ്റിട്ടുണ്ട്
Discussion about this post