ഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാനഘട്ടത്തോടടുക്കവെ പ്രചാരണ രംഗത്തേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തുന്നു. ബിജെപിയെ അധികാരത്തിലെത്തിക്കുകയെന്ന ലക്ഷ്യവുമായി രണ്ട് ദിവസങ്ങളിലാണ് മോദി പ്രചാരണത്തിനെത്തുന്നത്. കേന്ദ്ര മന്ത്രി ഹര്‍ഷവര്‍ദ്ധനാണ് ഇക്കാര്യം അറിയിച്ചത്.
സി.ബി.ഡി ഗ്രൗണ്ടില്‍ ഫെബ്രുവരി മൂന്നിന് ഉച്ചയ്ക്ക് ശേഷം 2.30നാണ് മോദിയുടെ ആദ്യ പൊതുയോഗം. ഫെബ്രുവരി നാലിന് രാംലീല മൈതാനത്താണ് രണ്ടാമത്തെ യോഗം. അഞ്ചിന് വൈകിട്ട് അഞ്ചിനാണ് പരസ്യ പ്രചാരണം അവസാനിക്കുക. എട്ടിനാണ് വോട്ടെടുപ്പ്.
കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പ്രചാരണ യോഗങ്ങളില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി.നദ്ദയും അടക്കമുള്ളവര്‍ പങ്കെടുത്തിരുന്നു.
Discussion about this post