ശ്രീനഗര്‍: ജമ്മുകശ്മീരിലെ നഗ്രോതയില്‍ സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു. ഒരു പോലീസുകാരന് പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച പുലര്‍ച്ചെ നഗ്രോതയില്‍ ജമ്മു-ശ്രീനഗര്‍ ദേശീയപാതയിലെ ടോള്‍ പ്ലാസയിലാണ് സുരക്ഷാസേനയും ഭീകരരുമായി ഏറ്റുമുട്ടലുണ്ടായത്. ട്രക്കിലെത്തിയ ഭീകരർ പോലീസുകാര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പരിശോധനക്കായി പോലീസ് ട്രക്ക് തടഞ്ഞപ്പോഴാണ് വെടിവയ്പുണ്ടായത്.
നാല് ഭീകരരാണ് ട്രക്കില്‍ ഉണ്ടായിരുന്നത്. ഒരാളെ വെടിവച്ചുവീഴ്ത്താനായെങ്കിലും മറ്റുള്ളവര്‍ വനത്തിനുള്ളിലേക്ക് രക്ഷപെട്ടു. ഇവര്‍ക്കായി സുരക്ഷാ സേന തെരച്ചില്‍ ആരംഭിച്ചു.
Discussion about this post