കൊച്ചി മെട്രോ പാതയിലുള്ള ലിസി മെട്രോ സ്റ്റേഷന്റെ പേരുമാറ്റാൻ ഒരുങ്ങി കൊച്ചി മെട്രോ അധികൃതർ. ഇതു സംബന്ധിച്ച നിർദേശം സംസ്ഥാന സർക്കാർ അംഗീകരിച്ചുവെന്ന് കൊച്ചി മെട്രോ അധികൃതർ വെളിപ്പെടുത്തി. ടൗൺഹാൾ മെട്രോ സ്റ്റേഷൻ എന്നാണ് ലിസിയുടെ പുതിയ പേര്.
എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനും ടൗൺഹാളിനും സമീപമാണ് ലിസി മെട്രോ സ്റ്റേഷൻ. ഇതുകൊണ്ടാണ് ഈ പേരു നൽകിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഫെബ്രുവരി ഒന്നുമുതൽ പുതിയ പേര് പ്രാബല്യത്തിൽ വരും
Discussion about this post