ലഖ്നൗ: പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്നവര്‍ പാകിസ്ഥാന്റെ ഭാഷയാണ് സംസാരിക്കുന്നതെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അവരുടെ ഇത്തരം പ്രവര്‍ത്തികളെ അംഗീകരിക്കില്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ഉത്തര്‍പ്രദേശിലെ ഒരു നേഴ്സിങ് കോളേജിന്റെ ബിരുദ്ധദാന ചടങ്ങില്‍ പ്രസംഗിക്കവെയാണ് യോഗി ഇക്കാര്യം പറഞ്ഞത്.
‘നിരവധി സ്ഥലങ്ങളില്‍ പ്രതിഷേധം നടത്തുന്നവര്‍ നേരിട്ടോ അല്ലാതെയോ പാകിസ്ഥാന്റെ ഭാഷയിലാണ് സംസാരിക്കുന്നത്. പ്രതിഷേധത്തിന്റെ പേരില്‍ രാജ്യം വഞ്ചിക്കപ്പെടുകയാണ്. ഇത്തരം പ്രവൃത്തികള്‍ അംഗീകരിക്കില്ല’ യോഗി പറഞ്ഞു. രാജ്യത്ത് അശാന്തി സൃഷ്ടിക്കുന്നതിനായി ചില സ്വയം പ്രഖ്യാപിത ബുദ്ധിജീവികള്‍ പൗരത്വ നിയമ ഭേദഗതി നിയമത്തെക്കുറിച്ചും ദേശീയ പൗരന്മാരുടെ രജിസ്റ്ററിനെക്കുറിച്ചും ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യയിലേക്ക് വരാമെന്ന് മഹാത്മാഗാന്ധി നല്കിയ ഉറപ്പിന് അനുസൃതമായിട്ടാണ് സിഎഎയെന്നും യോഗി പറഞ്ഞു.1947 ല്‍ ഇന്ത്യയെ വിഭജിച്ചപ്പോള്‍ പാകിസ്താനിലെ ഹിന്ദു, സിഖ്, ക്രിസ്ത്യന്‍, ജൈന മതവിഭാഗങ്ങള്‍ക്കായി ഇന്ത്യയുടെ വാതില്‍ എപ്പോഴും തുറന്നിരിക്കുമെന്ന് മഹാത്മാ ഗാന്ധി പറഞ്ഞിരുന്നുവെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.
പാകിസ്ഥാനില്‍ ഇന്ത്യയിലെ മുസ്ലിംകള് രാജ്യത്തിന്റെ പ്രസിഡന്റുമാരും സുപ്രീംകോടതി ജഡ്ജിമാരും ആയി. ഹിന്ദു, സിഖ്, ക്രിസ്ത്യന്‍, ജൈന്‍ മതസ്ഥരരെ അവിടെ ഉയര്‍ന്ന പദവികളില്‍ കണ്ടെത്താന്‍ പ്രയാസമാണെന്നും യോഗി കൂട്ടിച്ചേര്‍ത്തു.
Discussion about this post