ലവ് ജിഹാദിനെതിരെ ബോധവൽക്കരണ പരിപാടികളുമായി വിവിധ ക്രിസ്തീയ സഭകള്‍ രംഗത്ത്. താമരശ്ശേരി രൂപതയുടെ നേതൃത്വത്തില്‍ പ്രണയമന്ത്രം എന്നപേരില്‍ പള്ളിപ്പെരുന്നാളുകളോടനുബന്ധിച്ച് നാടകം ആണ് ബോധവൽക്കരണ പരിപാടിയായി അവതരിപ്പിക്കുന്നത്. എന്നാൽ ധ്യാനകേന്ദ്രങ്ങളില്‍ ചര്‍ച്ചകളും ക്ലാസ്സുകളും നടത്തിയാണ് മറ്റു ചിലയിടങ്ങളിൽ ബോധവൽക്കരണം നടത്തുന്നത്.
ഇന്ന് കോട്ടയം കളത്തിപ്പടി ക്രിസ്റ്റീന്‍ ധ്യാനകേന്ദ്രത്തില്‍ ലവ് ജിഹാദ് സത്യാന്വേഷണം എന്ന പേരില്‍ രാവിലെ 9.30 മുതല്‍ വൈകിട്ട് 4.30 വരെ യുവജനങ്ങളെ പങ്കെടുപ്പിച്ച് സെമിനാര്‍ ആണ് സംഘടിപ്പിച്ചിരിക്കുന്നത്.
ഇനി ഒരു പെൺകുട്ടി പോലും ലവ് ജിഹാദ് കാരണം നഷ്ടപ്പെടാതിരിക്കാനും പോയവരെ തിരികെ കൊണ്ടുവരാനുമാണ് സെമിനാറെന്ന് സംഘാടകര്‍ പറയുന്നു.
തന്റെ കുഞ്ഞിന് ഒരു ആപത്തും വരുത്തരുതെന്ന് പ്രാര്‍ത്ഥിക്കാത്ത മാതാപിതാക്കളില്ലെന്നും മക്കള്‍ക്ക് കാവലും കരുതലും നല്‍കി അവരെ വളര്‍ത്തുമ്പോള്‍ അവരെ പിന്തുടരുന്ന ഒരു കരിനിഴലാണ് ഈ ലവ് ജിഹാദെന്നാണ് സെമിനാറിന് വേണ്ടി തയ്യാറാക്കിയ ലഘുലേഖയില്‍ ചൂണ്ടിക്കാട്ടുന്നു.
സെമിനാറിന് ബ്രദര്‍ സേവിച്ചന്‍, ബ്രദര്‍ അനില്‍കുമാര്‍ അയ്യപ്പന്‍ എന്നിവരാണ് നേതൃത്വം നല്‍കുന്നത്. പ്രധാനമായും വൈദികരും സന്യസ്തരും അല്‍മയാ ഗുരു ശുശ്രൂഷകരും യുവജനങ്ങളെയുമാണ് ഇന്ന് നടക്കുന്ന സെമിനാറില്‍ പങ്കെടുപ്പിക്കുന്നത്. ചര്‍ച്ചകളും ക്ലാസ്സുകളും കൂടാതെ സംശയനിവാരണത്തിനും അവസരമുണ്ടാകുമെന്നും സംഘാടകർ പറയുന്നു.
വിവിധ സഭകളിലെ ഇടവകകളില്‍ നിന്ന് വ്യാപകമായി യുവതികള്‍ പ്രണയത്തിന്റെ മറവില്‍ മതം മാറ്റം ചെയ്യപ്പെടുന്നത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് തടയാനാണ് വിവിധ സഭകളുടെ നേതൃത്വത്തില്‍ പ്രചരണവും ബോധവല്‍ക്കരണവും നടക്കുന്നത്.
Discussion about this post