ടിപ്പുവിന്റെ പടയോട്ടക്കാലത്ത് കേരളത്തിലെ ക്രൈസ്തവര്‍ക്ക് നേരെ വലിയ അക്രമം നടന്നുവെന്നതിന്റെ ചരിത്ര തെളിവുകള്‍ നിരത്തി സോഷ്യല്‍ മീഡിയ. ചിപ്പു മലബാറിലെ കൃസ്ത്യാനികളെ കൊലപ്പെടുത്തിയെന്നും, പേടിച്ച് ഹിന്ദുക്കളും മുസ്ലീങ്ങളും മതം മാറിയെന്നുമുള്ള ക്രൈസ്തവ പുരോഹിതനും പ്രഭാഷകനുമായ ഫാദര്‍ ജോസഫ് പുത്തന്‍ പുരയ്ക്കലിന്റെ പ്രസംഗം വിവാദമായതിന് പിന്നാലെയാണ് ടിപ്പുവിന്റെ അന്യമത പീഡനം വലിയ ചര്‍ച്ചയാകുന്നത്. ടിപ്പു ക്രൈസ്തവ ഹിന്ദു മതങ്ങളെ ആക്രമിക്കുകയും നിരവധി പേരെ കൊന്നൊടുക്കുകയും ചെയ്തതിന് ചരിത്രതെളിവുകളുണ്ടെന്നാണ് സോഷ്യല്‍ മീഡിയ കണ്ടെത്തുന്നത്. ആരാധനാലയങ്ങള്‍ ആക്രമിക്കുകയും പുരോഹിതരെയുള്‍പ്പടെ എതിര്‍ത്തവരെ ടിപ്പു കൊന്നൊടുക്കിയെന്നും യാഥാര്‍ത്ഥ്യമെന്ന് തെളിയിക്കുന്ന ചരിത്രാവശിഷ്ടങ്ങളുടെ പട്ടിക ഇതിന് തെളിവായി നിരത്തുന്നു.
ഇതിലൊന്നാണ് എറണാകുളം – അങ്കമാലി അതിരൂപതയിലെ കാഞ്ഞൂര്‍ ലസെന്റ് മേരിസ് ഫൊറാനാ പള്ളിയുടെ ചരിത്രം മതിലില്‍ രേഖപ്പെടുത്തി വെച്ചിരിക്കുന്നത്.എ.ഡി 1789ല്‍ കാഞ്ഞൂര്‍ പള്ളി ആക്രമിക്കാന്‍ വന്ന ടിപ്പുവിന്റെ സൈന്യം പുണ്യാളന്റെ അനുഗ്രഹത്താല്‍ തോറ്റ് പിന്മാറിയെന്ന് മതിലില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ടിപ്പു കടന്നു പോയ സ്ഥലങ്ങളിലെ പള്ളികളും അമ്പലങ്ങളും ആക്രമിച്ചെങ്കിലും കാഞ്ഞൂര്‍ പള്ളിയെ മാത്രം ഒരു പോറല്‍ പോലും ഏല്‍പിക്കാതെ കടന്നു പോയെന്നു മതിലില്‍ രേഖപ്പെടുത്തുന്നു.

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന മറ്റൊരു കുറിപ്പ് ഇതാണ്-
ടിപ്പു സുല്‍ത്താനും നസ്രാണികളും ………….
ടിപ്പു സുല്‍ത്താന്‍ന്റെ പടയോട്ട കാലത്ത് കുന്നംകുളം ആര്‍ത്താറ്റ് പള്ളിമത്ത്‌തെ തേക്കിന്‍ മരങ്ങളില്‍ കെട്ടിത്തൂക്കിയ 19 നസ്രാണി യുവാക്കളുടെയും പരിശുദ്ധ മദ്ബഹായില്‍ വച്ച് കോലചെയ്യപ്പെട്ട ഒരു കത്തനാരുടെയും ഓര്‍മ്മ എല്ലാ വര്‍ഷത്തെയും പോലെ ഈ വര്‍ഷവും നവംബര്‍ 14, 15 തിയതികളില്‍ കുന്നംകുളം ആര്‍ത്താറ്റ് പള്ളിയില്‍ അന്നീദാ തിരുനാളായി ആചരിക്കുകയാണ് …..
തുടര്‍ന്ന് വായിക്കുക…
ടിപ്പുസുല്‍ത്താന്റെ പട കുപ്രസിദ്ധമായ ജൈത്രയാത്ര നടത്തുന്ന കാലം, മുന്നില്‍ കണ്ട ക്രൈസ്തവ ഹൈന്ദവ ദേവാലയങ്ങളെല്ലാം തകര്‍ത്തു തരിപ്പണമാക്കി ആ സൈന്യം ആര്‍ത്താറ്റ് എത്തി, ക്രിസ്ത്യാനികളെ മുസ്‌ലീം മതസ്ഥരാക്കാന്‍ ആ ക്രൂരര്‍ നിര്‍ബന്ധിച്ചു.വഴങ്ങാതെ വന്നവരെ അരിഞ്ഞു വീഴ്ത്തി.സ്വയരക്ഷയോര്‍ത് ക്രിസ്ത്യാനികള്‍ പള്ളിയിലേക്ക്ഓടികയറി, ടിപ്പുസുല്‍ത്താന്റെ സൈന്യങ്ങള്‍ പിന്തുടര്‍ന്ന് അവരെ വെട്ടി വീഴ്ത്തുവാന്‍ തുടങ്ങി.
ക്രൂരമായ നരഹത്യ കണ്ട് പരിഭ്രാന്തനായ അന്നത്തെ വൃദ്ധപുരോഹിതന്‍ വി.മദ്ബഹയിലേക്ക് ഓടികയറി. അവിടെ ഒരു സ്വര്‍ണ്ണ ചെപ്പിലടച് വി.കുര്‍ബ്ബാന സുക്ഷിച്ചിരുന്നു . പട അവിടെ കയറി.കുര്‍ബ്ബാന നശിപ്പിച്ചു കളയുമോയെന്ന്! ആ സാധു പുരോഹിതന്‍ ന്യായമായും സംശയിച്ചു . അധികം താമസിച്ചില്ല,സ്വയരെക്ഷ പോലും കണകാക്കാതെ ആ വിശ്വാസ പരിപാലകന്‍ വി.വസ്തുകളെ വിഴുങ്ങി. വി.മദ്ബഹയില്‍ നിന്നും ഇറങ്ങി വരുന്ന പുരോഹിതനെ കണ്ട് ‘ആ കത്തനാരെ കൊല്ലു’എന്ന് ആക്രോശിച്ച് മദ്ബഹയിലേക്ക് ഓടികയറി .നിമിഷനേരംകൊണ്ട് ആ പിതാവിന്റെ ശിരസ്സ് നിലത്തു വീണുരുണ്ടു.
രക്തം വീണ വിശുദ്ധ സ്ഥലം ദിവ്യബലി നടത്തുവാന്‍ നല്ലതലെന്നു അന്നത്തെ മത പണ്ഡിതന്മാര്‍ വിധിയെഴുതി.അതിനാല്‍ ആ അഭി.പുരോഹിതന്‍ രക്തസാക്ഷിത്വം വരിച്ച സ്ഥലംമുതല്‍ വി.മദ്ബഹ ചേദിച്ചു കളഞ്ഞു .ഇപ്പോളത്തെ മദ്ബഹയുടെ തൊട്ടു മുന്‍പില്‍ സാധാരണ പള്ളികളില്‍ നിന്നു വ്യത്യസ്തമായ ആകൃതി കാണുന്നത് ഇതുകൊണ്ടാണ് .
വി.മദ്ബഹയുടെ നീളം ‘ 293 ‘ആയിരുന്നു, അതില്‍നിന്നും ‘ 911’ ചേദിച്ചുകളഞ്ഞു ,ഇപ്പോളത്തെ നീളം ‘ 194 ‘ ആണ് .
ടിപ്പുസുല്‍ത്താന്റെ പടനായകര്‍ ആര്‍ത്താറ്റ് പള്ളികും,വടക്കെ പടിപുര മാളികക്കും,വടക്കോട്ടുള്ള അങ്ങാടിക്കും,ചാട്ടുകുളങ്ങര അങ്ങാടിക്കും തീ വെച്ചു ഇതിനെപ്പറ്റി ആര്‍ത്താറ്റ് പള്ളിപ്പാട്ടില്‍ പറയുന്നത് ഇങ്ങനെ
‘ദുഷ്ടരില്‍ ദുര്‍ഘട മുഖ്യ ശഠന്മമഹമ്മദവേദ ശ്രേഷ്ഠനാം
നൃപന്‍ പട്ടാണി വന്നു പന്തം കാണിച്ച ചുട്ടു പള്ളിയും ‘
ഗുരുവായൂര്‍ ക്ഷേത്രം ആക്രമിക്കാന്‍ ടിപ്പുവെത്തുന്നുവെന്ന് ഭയന്ന് പ്രതിഷ്ഠ അവിടെ നിന്ന് മാറ്റിയതുള്‍പ്പടെ ഹിന്ദു ആരാധനാലയങ്ങള്‍ക്ക് നേരെ ടിപ്പുവിന്റെ സൈന്യം നടത്തിയ ആക്രമണങ്ങളും സജീവ ചര്‍ച്ചയായിട്ടുണ്ട്.
1790 ജനുവരി 18ന് സയ്യദ് അബ്ദുല് ദുലായ്ക്കു എഴുതിയ കത്തില് ടിപ്പു നിര്‍ബന്ധിത മതപരിവര്‍ത്തനത്തെ കുറിച്ച് വിവരിക്കുന്നുണ്ടെന്നും സോഷ്യല്‍ മീഡിയ ഓര്‍മ്മിപ്പിക്കുന്നു.
ചരിത്ര വസ്തുതകള് ആര്ക്കും വളച്ചൊടിക്കാന് കഴിയില്ല എന്ന അദ്ദേഹത്തിന്റെ വരികള് തന്നെ അദ്ദേഹത്തിന്റെ ചെയ്തികള്ക്കു സാക്ഷ്യം വഹിക്കുന്നു. 1790 ജനുവരി 18ആം തിയ്യതി കുറിച്ചു സയ്യദ് അബ്ദുല് ദുലായ്ക്കു എഴുതിയ കത്തില് ടിപ്പു ഇങ്ങനെ എഴുതി വെയ്ക്കുന്നു.
‘അള്ളാഹുവിന്റേയും പ്രവാചകനായ മുഹമ്മദ് നബിയുടേയും അനുഗ്രഹത്താല് കോഴിക്കോട്ടെ ഒരു വിധം എല്ലാ ഹിന്ദുക്കളേയും ഇസ്ലാമിലേക്കു മതം മാറ്റാന് എനിക്കു കഴിഞ്ഞു. കൊച്ചി രാജ്യത്തിന്റെ അതിര്ത്തിയിലുള്ള ചിലര് മാത്രമേ അവശേഷിക്കുന്നുള്ളൂ. അവര്‌ക്കെതിരേയും നമ്മള് ജിഹാദ് ചെയ്യേണ്ടതുണ്ട് ‘.
അതിന്റെ പിറ്റേദിവസം ബദ്രൂസ് സല്മാന് എഴുതിയ കത്ത് ഇങ്ങനെയാണ്
‘എനിക്കു മലബാറില് മികച്ച വിജയമുണ്ടായി. നാലു ലക്ഷം ഹിന്ദുക്കളെ ഇല്‌സാമിലേക്കു മതം മാറ്റി. ഞാന് രാമന് നായര് (തിരുവിതാം കൂര് മഹാരാജാവ് ) ക്കെതിരെ യുദ്ധം ചെയ്യാന് പോകുകയാണ്’.
പോര്ച്ചു ഗീസ് ചരിത്രകാരനും സഞ്ചാരിയുമായ ഫാദര് ബര ത്തലോമിയ ഇങ്ങനെ എഴുതി വെച്ചിരിക്കുന്നു.
‘മുപ്പതിനായിരം പേരടങ്ങുന്ന കിരാതന്മാരായിരുന്നു ടിപ്പുവിന്റെ പട്ടാളം. കണ്ണില് കണ്ട ആളുകളെയെല്ലാം അവര് തലയറുത്തു കൊന്നു കൊണ്ടിരിക്കുന്നു. ഫ്രഞ്ചു കമാന്ററായ ലില്ലിയുടെ നേതൃത്വത്തില് പീരങ്കിപ്പട ഒരു വിധം എല്ലാ സ്തീകളേയും പുരുഷന്മാരേയും തൂക്കിക്കൊന്നു. ആദ്യം അമ്മയെ തൂക്കുന്നു. അതിനോടൊപ്പം തന്നെ അവരുടെ കുട്ടികളേയും അമ്മയുടെ കഴുത്തില് കെട്ടിയിടുന്നു. കിസ്ത്യാനികളേയും ഹിന്ദുക്കളേയും ആനയുടെ കാലില് കെട്ടിയിടുന്നു. ആന അവരെ ചവിട്ടി ചതച്ചരയ്ക്കുന്നു. അമ്പലങ്ങളും പള്ളികളും തീവെച്ചു നശിപ്പിച്ചു. പല വിഗ്രഹങ്ങളുടെ മേലും മല മൂത്ര വിസ്സര്ജ്ജനം നടത്തി അശുദ്ധമാക്കി. ഇസ്ലാം മതത്തില് വിശ്വസിക്കാത്തവരെ അപ്പോള് തന്നെ തൂക്കിക്കൊന്നു. അവിടെ നിന്നു രക്ഷപ്പെട്ട ചില ക്രിസ്ത്യാനികള് പറഞ്ഞ കാര്യമാണിത്’. ഫാദര് ബര്ത്തലോമിയ കൂട്ടിച്ചേര്ക്കുന്നു. ‘പലരും ടിപ്പുവില് നിന്നു രക്ഷപ്പെടാന് വരാപ്പുഴയിലേക്കു പലായനം ചെയ്തിരുന്നു’. ഫാദര് ബര്ത്തലോമിയ അപ്പോള് വരാപ്പുഴയിലായിരുന്നു. കര്മ്മലീത്ത മിഷനറി ആസ്ഥാനം അന്നു വരാപ്പുഴ ആയിരുന്നു.













Discussion about this post